തിരുവനന്തപുരം : കഴിഞ്ഞ കുറച്ചു നാളുകളായി മേയര്‍ ആര്യാ രാജേന്ദ്രനാണ് വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. മേയര്‍ ആര്യ രാജേന്ദ്രന് സിപിഎം ആഡംബര ഔദ്യോഗിക വസതി ഒരുക്കുമ്പോള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച് എംഎല്‍എയും ഒന്നേമുക്കാല്‍ സെന്റിലെ കൊച്ചുവീടും. ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് കോവളം എംഎല്‍എ എം.വിന്‍സന്റാണ്.
Read Also : കാന്‍സറിന് ശരീരം തരുന്ന ഈ മുന്നറിയിപ്പുകള്‍ നിസാരമാക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്
ബാലരാമപുരം-വിഴിഞ്ഞം റോഡില്‍ മുക്കാല്‍ കിലോമീറ്റര്‍ കഴിയുമ്പോഴാണു വിന്‍സെന്റിന്റെ വീട്. മതിലിന്റെ ചുമരില്‍ എംഎല്‍എയുടെ പേരുണ്ട്. ഒന്നേമുക്കാല്‍ സെന്റില്‍ 650 ചതുരശ്രയടിയുള്ള വീടിന്റെ മുന്‍ഭാഗത്തെ മേല്‍ക്കൂര ഷീറ്റാണ്. അതിനു പിന്നില്‍ രണ്ടു മുറി. ഒരെണ്ണം അമ്മ ഫില്ലിസിന്. അടുത്ത മുറിക്ക് 5 അവകാശികള്‍. വിന്‍സെന്റ്, ഭാര്യ മേരി ശുഭ, പ്ലസ് ടു വിദ്യാര്‍ഥി ആദിത്യന്‍, പത്താം ക്ലാസ് വിദ്യാര്‍ഥി അഭിജിത്, മൂന്നു വയസ്സുള്ള മകള്‍ ആദ്യ.
അച്ഛന്‍ മൈക്കിള്‍ നല്‍കിയ സ്ഥലത്താണു വിന്‍സെന്റിന്റെ വീട്. മേരി ശുഭയ്ക്കു കുടുംബത്തില്‍ നിന്നു ലഭിച്ച 4 സെന്റില്‍ 7 വര്‍ഷം മുന്‍പു കടമുറികള്‍ വച്ചു. അതില്‍ നിന്നുള്ള വരുമാനമാണു പൊതുപ്രവര്‍ത്തനത്തിന്റെ മൂലധനം. പക്ഷേ, അതിന്റെ വായ്പ 20 ലക്ഷം കഴിഞ്ഞു. ഉടന്‍ 1.45 ലക്ഷം രൂപ അടച്ചില്ലെങ്കില്‍ നടപടിയെടുക്കുമെന്നു തിങ്കളാഴ്ച സംസ്ഥാന സഹകരണ ബാങ്ക് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
Post Your Comments