Latest NewsLife Style

കാന്‍സറിന് ശരീരം തരുന്ന ഈ മുന്നറിയിപ്പുകള്‍ നിസാരമാക്കരുതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്

ഈ മാറ്റങ്ങള്‍ വളരെയധികം ശ്രദ്ധിയ്ക്കുക

എന്താണ് കാന്‍സറിന്റെ അടയാളങ്ങളും ലക്ഷണങ്ങളും? പരിക്ക്, രോഗങ്ങള്‍, മറ്റ് ശാരീരിക അസ്വസ്ഥതകള്‍ എന്നിവയുടെ സൂചനകളാണ് ഇവ. അതായത് നമ്മുടെ ശരീരത്തില്‍ ഏതെങ്കിലും അവയവങ്ങള്‍ ശരിയായ രീതിയിലല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ സൂചനകള്‍! ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും രോഗം ഉള്ള വ്യക്തി മനസ്സിലാക്കാന്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പാണ്. എന്നാല്‍ മറ്റൊരു പ്രധാന കാര്യം കേവലം അടയാളമോ ലക്ഷണമോ രോഗത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ പര്യാപ്തമാകുന്നത് ആകണമെന്നുമില്ല. ഇത് പോലെ തന്നെയാണ് കാന്‍സറിന്റെ ലക്ഷണങ്ങളും അടയാളങ്ങളും. പലപ്പോഴും നമ്മുടെ ശരീരം നല്‍കുന്ന ഇത്തരം സൂചനകള്‍ നാം കൃത്യ സമയത്ത് മനസ്സിലാക്കാന്‍ കഴിയാതെ പോകുന്നതാണ് ചികിത്സ വൈകുന്നതും പിന്നീട് രോഗം മൂര്‍ച്ഛിച്ച് മരണത്തിന് കാരണമാകുന്നതും.

 

കാന്‍സര്‍ ലക്ഷണങ്ങള്‍ എപ്പോള്‍

പല തരത്തിലുള്ള അടയാളങ്ങളും ലക്ഷങ്ങളുമൊക്കെ പ്രകടമാക്കുന്ന ഒരു രോഗാവസ്ഥയാണ് കാന്‍സര്‍. ഇത്തരം അടയാളങ്ങളും ലക്ഷണങ്ങളും കാന്‍സര്‍ ബാധിച്ചിരിക്കുന്നത് ശരീരത്തിന്റെ ഏത് ഭാഗത്താണെന്നും അത് എത്ര വലുതാണെന്നും അവയവങ്ങളെയോ ടിഷ്യുകളെയോ എത്രമാത്രം ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കാന്‍സര്‍ ശരീരത്തില്‍ പടര്‍ന്നിട്ടുണ്ടെങ്കില്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രത്യക്ഷപ്പെടാം.

സാധാരണയായി കാന്‍സര്‍ വളരുമ്പോള്‍ അത് സമീപത്തുള്ള അവയവങ്ങള്‍, രക്തക്കുഴലുകള്‍, ഞരമ്പുകള്‍ എന്നിവയിലേക്ക് വ്യാപിക്കുവാന്‍ തുടങ്ങും. ഈ സമ്മര്‍ദ്ദം കാന്‍സറിന്റെ ചില ലക്ഷണങ്ങള്‍ക്കും അടയാളങ്ങള്‍ക്കും കാരണമാകുന്നു. തലച്ചോറിന്റെ ചില ഭാഗങ്ങള്‍ പോലുള്ള ഗുരുതരമായ പ്രദേശത്താണ് ക്യാന്‍സര്‍ ഉള്ളത് എങ്കില്‍, ചെറിയ ട്യൂമര്‍ പോലും പ്രധാന രോഗലക്ഷണമായി രൂപപ്പെട്ടേക്കാം.

നിങ്ങള്‍ക്കറിവുണ്ടായിരിക്കില്ല, നിത്യവും ചെയ്യുന്ന ഈ കാര്യങ്ങള്‍ നിങ്ങളെ ക്യാന്‍സര്‍ രോഗിയാക്കും…

നാം ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങള്‍

അതെ സമയം മറ്റ് ചില അവസരങ്ങളില്‍ കാന്‍സര്‍, അത് വളരെയധികം വളരുന്നതുവരെ അടയാളങ്ങളോ ലക്ഷണങ്ങളോ കാണിക്കാത്ത ഭാഗങ്ങളില്‍ ആയിരിക്കും. പാന്‍ക്രിയാസിലെ അര്‍ബുദം, ഉദാഹരണത്തിന്, പലപ്പോഴും രോഗ ലക്ഷണങ്ങള്‍ കാണിച്ചെന്ന് വരില്ല. അടുത്തുള്ള ഞരമ്പുകളിലോ അവയവങ്ങളിലോ അമര്‍ത്തുന്നതുവരെ രോഗലക്ഷണങ്ങള്‍ കാണിക്കുകയില്ല. ചിലപ്പോള്‍ ഇത് നടുവ് അല്ലെങ്കില്‍ വയറുവേദനയ്ക്ക് കാരണമാകുന്നു. മറ്റുചില കാന്‍സറുകള്‍ പിത്തരസം നാളത്തിന് ചുറ്റും വളരുകയും പിത്തരസം തടയുകയും ചെയ്യാം. ഇത് കണ്ണും ചര്‍മ്മവും മഞ്ഞയായി കാണപ്പെടുവാന്‍ കാരണമാകുന്നു (മഞ്ഞപ്പിത്തം). പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ഇതുപോലുള്ള അടയാളങ്ങളോ ലക്ഷണങ്ങളോ കാണിക്കുമ്പോഴേക്കും, ഇത് വളരെയധികം പടര്‍ന്ന ഘട്ടത്തില്‍ ആയിരിക്കും ഉണ്ടാവുക. ഇതിനര്‍ത്ഥം ഇത് ആരംഭിച്ച സ്ഥലമായ പാന്‍ക്രിയാസിനപ്പുറം വളര്‍ന്നു വ്യാപിച്ചു എന്നാണ്.

 

പനി, കടുത്ത ക്ഷീണം (തളര്‍ച്ച) അല്ലെങ്കില്‍ ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ക്കും ഒരു കാന്‍സര്‍ കാരണമായേക്കാം. കാന്‍സര്‍ കോശങ്ങള്‍ ശരീരത്തിന്റെ ഊര്‍ജ്ജ വിതരണത്തിന്റെ ഭൂരിഭാഗവും ഉപയോഗിക്കുന്നതിനാലാകാം ഇത് സംഭവിക്കുന്നത്. അല്ലെങ്കില്‍ ഭക്ഷണത്തില്‍ നിന്ന് ശരീരം ഊര്‍ജ്ജം ഉണ്ടാക്കുന്ന രീതിയെ മാറ്റുന്ന വസ്തുക്കള്‍ അവ പുറത്തുവിടാം. ഈ ലക്ഷണങ്ങളും അടയാളങ്ങളും സൃഷ്ടിക്കുന്ന രീതിയില്‍ രോഗപ്രതിരോധ സംവിധാനം പ്രതികരിക്കാനും കാന്‍സര്‍ കാരണമാകും.

ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വൈകുന്നോ

ചിലപ്പോള്‍, കാന്‍സര്‍ കോശങ്ങള്‍ സാധാരണഗതിയില്‍ കാന്‍സറുമായി ബന്ധമില്ലാത്ത ലക്ഷണങ്ങള്‍ക്ക് കാരണമാകുന്ന പദാര്‍ത്ഥങ്ങളെ രക്തപ്രവാഹത്തിലേക്ക് വിടുന്നു. ഉദാഹരണത്തിന്, പാന്‍ക്രിയാസിലെ ചില കാന്‍സറുകള്‍ക്ക് കാലുകളുടെ ഞരമ്പുകളില്‍ രക്തം കട്ടപിടിക്കുന്ന വസ്തുക്കള്‍ പുറത്തുവിടാന്‍ കഴിയും. ചില ശ്വാസകോശ അര്‍ബുദങ്ങള്‍ രക്തത്തിലെ കാല്‍സ്യം അളവ് ഉയര്‍ത്തുന്ന ഹോര്‍മോണ്‍ പോലുള്ള പദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഞരമ്പുകളെയും പേശികളെയും ബാധിക്കുന്നു, ഇത് ബാധിച്ച വ്യക്തിയെ തലകറക്കവും ബലക്ഷയവും ഉണ്ടാക്കുകയും ചെയ്യുന്നു.

 

സ്തനാര്‍ബുദം: ആരംഭത്തില്‍ തന്നെ രോഗലക്ഷണങ്ങള്‍ തിരിച്ചറിയാം

കാന്‍സര്‍ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞാല്‍

കാന്‍സര്‍ നേരത്തേ കണ്ടെത്തുമ്പോള്‍, അത് അപ്പോള്‍ ചെറുതും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യത കുറവും ആയതിനാല്‍, ചികിത്സ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഇത് പലപ്പോഴും രോഗശമനത്തിനുള്ള മികച്ച അവസരമാണ് എന്നാണ് അര്‍ത്ഥമാക്കുന്നത്, പ്രത്യേകിച്ച് ശസ്ത്രക്രിയയിലൂടെ കാന്‍സര്‍ നീക്കംചെയ്യാന്‍ കഴിയുമെങ്കില്‍.

 

എന്നാല്‍ നമുക്കിടയില്‍ സംഭവിക്കുന്നത്, ആളുകള്‍ രോഗലക്ഷണങ്ങളെ അവഗണിക്കുന്നു എന്നതാണ്. രോഗലക്ഷണങ്ങള്‍ എന്തെങ്കിലും പ്രശ്‌നം ഉണ്ടാക്കുന്ന ഒന്നാണ് എന്ന് അര്‍ത്ഥമാക്കുമെന്ന് അവര്‍ക്ക് അറിയില്ലായിരിക്കാം. അല്ലെങ്കില്‍ രോഗലക്ഷണങ്ങളുടെ അര്‍ത്ഥമെന്താണെന്ന് അവര്‍ ഭയപ്പെടാം, വൈദ്യസഹായം ലഭിക്കാന്‍ ഈ പേടി മൂലം ആഗ്രഹിക്കുന്നുണ്ടാവില്ല. അല്ലെങ്കില്‍ ഒരുപക്ഷേ അവര്‍ക്ക് വൈദ്യസഹായം നേടുവാനുള്ള പ്രാപ്തി ഉണ്ടായിരിക്കില്ല.

അപ്രധാനമെന്ന് നാം കരുതുന്ന ലക്ഷണങ്ങള്‍

ക്ഷീണം അല്ലെങ്കില്‍ ചുമ പോലുള്ള ചില ലക്ഷണങ്ങള്‍ കാന്‍സര്‍ അല്ലാതെ മറ്റെന്തെങ്കിലും കാരണം മൂലമാകാം. രോഗലക്ഷണങ്ങള്‍ അപ്രധാനമാണെന്ന് തോന്നാം, പ്രത്യേകിച്ചും വ്യക്തമായ കാരണമുണ്ടെങ്കില്‍ അല്ലെങ്കില്‍ പ്രശ്‌നം കുറച്ച് സമയമേ നിലനില്‍ക്കൂ എന്നുണ്ടെങ്കില്‍. അതുപോലെ തന്നെ, ഒരു വ്യക്തിക്ക് സ്തനത്തിലുണ്ടാകുന്ന തടിപ്പ് പോലുള്ള ഒരു ലക്ഷണം ഒരുപക്ഷേ സ്വയം ഇല്ലാതാകുന്ന ഒരു നീര്‍വീക്കമാണെന്ന് വാദിക്കാം. എന്നാല്‍ ഒരു ലക്ഷണവും അവഗണിക്കുകയോ പരിശോധിക്കാതിരിക്കുകയോ ചെയ്യരുത്, പ്രത്യേകിച്ചും ഇത് വളരെക്കാലം നീണ്ടുനില്‍ക്കുകയോ മോശമാവുകയോ ചെയ്താല്‍.

മിക്കവാറും, രോഗലക്ഷണങ്ങള്‍ കാന്‍സര്‍ മൂലമായിരിക്കില്ല, പക്ഷേ അവ പരിശോധിക്കേണ്ടത് പ്രധാനമാണ്. ക്യാന്‍സര്‍ കാരണമല്ലെങ്കില്‍, കാരണം എന്താണെന്ന് കണ്ടെത്താനും ആവശ്യമെങ്കില്‍ ചികിത്സിക്കാനും ഒരു ഡോക്ടര്‍ക്ക് നിങ്ങളെ സഹായിക്കാനാകും.

നാം ശ്രദ്ധിക്കാതെ പോകുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍

ക്യാന്‍സറിന്റെ ചില പൊതു ലക്ഷണങ്ങളും അടയാളങ്ങളും എന്തൊക്കെയെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്നാല്‍ ഓര്‍ക്കുക, ഇവയിലേതെങ്കിലുമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് കാന്‍സര്‍ ഉണ്ടെന്ന് അര്‍ത്ഥമാക്കുന്നില്ല. മറ്റ് പല കാര്യങ്ങളും ഈ ലക്ഷണങ്ങള്‍ക്കും അടയാളങ്ങള്‍ക്കും കാരണമാകുന്നു. നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ഉണ്ടെങ്കില്‍ അവ വളരെക്കാലം നീണ്ടുനില്‍ക്കുകയോ മോശമാവുകയോ ചെയ്താല്‍, എന്താണ് സംഭവിക്കുന്നതെന്ന് കണ്ടെത്താന്‍ ഒരു ഡോക്ടറെ കാണുക.

പെട്ടന്നുള്ള ശരീരഭാരക്കുറവ്

ക്യാന്‍സര്‍ ബാധിച്ച മിക്ക ആളുകള്‍ക്കും ചില ഘട്ടങ്ങളില്‍ ശരീരഭാരം കുറയുന്നു. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോള്‍, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയല്‍ (Unexplained weight loss) എന്ന് വിളിക്കുന്നു. പെട്ടെന്ന് നാലോ അഞ്ചോ കിലോയോ അതില്‍ കൂടുതലോ ശരീരഭാരം കുറയുന്നത് ക്യാന്‍സറിന്റെ ആദ്യ ലക്ഷണമായിരിക്കാം. പാന്‍ക്രിയാസ്, ആമാശയം, അന്നനാളം അല്ലെങ്കില്‍ ശ്വാസകോശത്തിലെ കാന്‍സറുകള്‍ വരുമ്പോഴാണ് ഇത് മിക്കപ്പോഴും സംഭവിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button