Latest NewsKeralaNews

കേരളത്തിലേക്ക് കേന്ദ്ര സംഘം വരുന്നത് സ്വാഗതാർഹം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ കേരളത്തിലേക്ക് പ്രത്യേക കേന്ദ്രസംഘത്തെ അയക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ. ഈ ആവശ്യമുന്നയിച്ച് ബിജെപി പ്രധാനമന്ത്രിക്ക് കത്തയച്ചത് അദ്ദേഹം പരിഗണിച്ചതിൽ നന്ദിയുണ്ടെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

Read Also : ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധം : യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി

കൊവിഡ് കേസുകളുടെ എണ്ണത്തിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും കേരളം രാജ്യത്ത് നമ്പർ വണ്ണായി മാറിയിരിക്കുകയാണ്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സംസ്ഥാന ആരോഗ്യവകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ കേന്ദ്രത്തിൻ്റെ ഇടപെടലിൽ മാത്രമാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button