
ബെംഗളൂരു : വിഷം നല്‍കി തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന ആരോപണവുമായി ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ (ഐ.എസ്.ആര്‍.ഒ) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ രംഗത്ത്. മൂന്ന് വര്‍ഷം മുന്‍പ് നടന്ന സംഭവത്തെ കുറിച്ചാണ് ഐ.എസ്.ആര്‍.ഒയില്‍ ഉപദേശകനായി പ്രവര്‍ത്തിക്കുന്ന തപന്‍ മിശ്ര വെളിപ്പെടുത്തിയത്. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് തപന്‍ മിശ്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
2017 മേയ് 23-ന് ഐ.എസ്.ആര്‍.ഒ ആസ്ഥാനത്ത് നടന്ന സ്ഥാനക്കയറ്റ അഭിമുഖത്തിനിടെ മാരകമായ ആര്‍സെനിക് ട്രൈയോക്‌സൈഡ് നല്‍കുകയായിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഉച്ചഭക്ഷണത്തിന് ശേഷം നല്‍കിയ ലഘു ഭക്ഷണത്തിലെ ദോശയിലോ ചട്‌നിയിലോ കലര്‍ത്തിയാകും വിഷം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ചാരന്മാരെ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായും സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മിശ്ര കൂട്ടിച്ചേര്‍ത്തു.
വിഷബാധയ്ക്ക് ഡല്‍ഹി എയിംസില്‍ ചികിത്സ തേടിയതിന്റെ രേഖകളും മിശ്ര പങ്കുവെച്ചിട്ടുണ്ട്. ലോംഗ് കെപ്റ്റ് സീക്രട്ട് എന്ന് കുറിച്ചാണ് സംഭവത്തെ കുറിച്ച് അദ്ദേഹം ഫേസ്ബുക്ക് പേജില്‍ വിവരിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ.യുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടറായും മിശ്ര പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം, ഇതേക്കുറിച്ച് ഐ.എസ്.ആര്‍.ഒ പ്രതിനിധികളാരും പ്രതികരിച്ചിട്ടില്ല.
Post Your Comments