കൊച്ചി : ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് യുഎഇയില്‍ നിന്ന് നാലു മലയാളികളെ നാടുകടത്തി.കാസർകോട് സ്വദേശികളായ സഫ്വാൻ അച്ചുമ്മദ്, മുഹമ്മദ് അനൻഷ്, റിസ്വാൻ ബിരിയത്ത്മെയ്ഡ്, ബസം ഷംസുദ്ദീൻ എന്നിവരെ ഭീകരബന്ധം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസമാണ് നാടുകടത്തിയതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു .
Read Also : ചൈനയുടെ കോവിഡ് വാക്‌സിൻ വേണ്ട ഇന്ത്യയുടേത് മതിയെന്ന് നേപ്പാൾ പ്രധാനമന്ത്രി
കേരളത്തിൽ വന്നിറങ്ങിയ ഇവരെ എൻ ഐ എ ചോദ്യം ചെയ്യുകയും തുടർന്ന് വിട്ടയക്കുകയും ചെയ്തു.നാടുകടത്തപ്പെട്ട നാല് യുവാക്കളും മതമൗലികവാദികളാണെന്നും , ‘മജ്മത്തു മുജാഹിദ്’ എന്ന പേരിൽ സംഘടന സ്ഥാപിച്ച അഷ്ഫക് മജീദുമായി അവർ സമ്പർക്കം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട് .ഐഎസില്‍ ചേര്‍ന്ന തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ റാഷിദ് അബ്ദുള്ള, ഡോ. ഇജാസ് എന്നിവരുമായി യുവാക്കള്‍ മൊബൈല്‍ ഫോണില്‍ ആശയ വിനിമയം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് ഇവരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തത്.
Post Your Comments