
അഹമ്മദാബാദ് : വിവാഹിതയായ യുവതിയെ പ്രണയിച്ച യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കി ചാക്കില്‍ കെട്ടി ഓടയില്‍ തള്ളി. അഹമ്മദാബാദിലാണ് യുവതിയുടെ സഹോദരന്മാര്‍ 29-കാരനായ റാത്തോഡ് എന്ന യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം ചാക്കില്‍ കെട്ടി ഓടയില്‍ തള്ളിയത്. ഒരു ദിവസത്തോളം യുവാവിന് മാലിന്യം നിറഞ്ഞ ഓടയില്‍ കഴിയേണ്ടി വന്നു.
റാത്തോഡിന്റെ കരച്ചില്‍ കേട്ടെത്തിയ രണ്ട് യുവാക്കളാണ് ഇയാളെ രക്ഷിച്ചത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു വര്‍ഷം മുന്‍പാണ് കര്‍ഷകനായ റാത്തോഡ് യുവതിയുമായി പ്രണയത്തിലായത്. യുവതിയുമായി തുടര്‍ച്ചയായി ഫോണ്‍ വിളിച്ചും ചാറ്റ് ചെയ്തുമാണ് ബന്ധം വളര്‍ന്നത്. ഇരുവരും തമ്മിലുള്ള ബന്ധം യുവതിയുടെ വീട്ടുകാര്‍ അറിയുകയായിരുന്നു. ശനിയാഴ്ച സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് യുവാവിനെ ഒറ്റപ്പെട്ട സ്ഥലത്ത് കൊണ്ടു പോയാണ് യുവതിയുടെ സഹോദരന്മാര്‍ മര്‍ദ്ദിച്ചത്.
വിവാഹിതയായ യുവതിയെ പ്രണയിച്ചതിന് പെണ്‍കുട്ടിയുടെ വീട്ടുകാരാണ് യുവാവിനെ മര്‍ദ്ദിച്ച ശേഷം ഓടയില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു. തട്ടിക്കൊണ്ടു പോകല്‍, മര്‍ദ്ദനം, ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ അനുസരിച്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
Post Your Comments