COVID 19Latest NewsIndiaNews

കൊവാക്‌സിന്റെ ട്രയല്‍ നടത്തിയതിനെതിരെ ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍

'ഒന്നും പറയാതെയാണ് ഞങ്ങളില്‍ കൊവാക്‌സിന്റെ ട്രയല്‍ നടത്തിയത്'; ആരോപണവുമായി ഭോപ്പാല്‍ ദുരന്തത്തിലെ ഇരകള്‍

കൊവിഡ് വാക്സിന്റെ ട്രയല്‍ നടത്തിയത് വ്യക്തമായ അറിവുകളും വിവരങ്ങളും നൽകാതെയാണെന്ന ആരോപണവുമായി ഭോപ്പാൽ ദുരന്തത്തിലെ ഇരകൾ. 1984 ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചുവെന്ന റിപ്പോർട്ട് എന്‍.ഡി.ടി.വിയാണ് പുറത്തുവിട്ടിരിക്കുന്നത്.

Also Read: അഹാനയ്ക്ക് കൊവിഡ് ആയപ്പോൾ മനസ് നൊന്തു, ആരാധനമൂത്ത് മതിൽ ചാടിക്കടന്നു; പ്രതിക്ക് തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷിക്കും

അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍ നടത്തിയത്. കൊവിഡിൽ നിന്നും രക്ഷനേടാനുള്ള വാക്സിനാണ് ഇതെന്ന് പറഞ്ഞാണ് വാക്സിൻ തങ്ങളിൽ കുത്തിവെച്ചതെന്ന് ഇവർ പറയുന്നു. ഇരകള്‍ക്ക് നിര്‍ദേശങ്ങളും രേഖകളും നല്‍കാതെ എങ്ങനെ വാക്‌സിനെ വിശ്വാസത്തിലെടുക്കുമെന്നാണ് ഇക്കൂട്ടർ ചോദിക്കുന്നത്.

വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ കൈമാറിയതെന്നാണ് ഇവർ ആരോപിക്കുന്നത്. 250ലെറെ പേര്‍ സമ്മത പത്രത്തില്‍ ഒപ്പിട്ട് നല്‍കിയെങ്കിലും പലരോടും ഇതിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയോ സമ്മത പത്രത്തിന്റെ കോപി നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button