അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാനത്തേതും മൂന്നാമത്തേതുമായ ഘട്ടം നാളെ .പാർലമെന്റ് സംയുക്ത സമ്മേളനം ചേർന്ന് ഇലക്ടറൽ കോളേജ് വോട്ടുകളെണ്ണി നാളെ ഫലപ്രഖ്യാപനം നടത്തും.ജനുവരി ആറിന്റേത് തിരഞ്ഞെടുപ്പിന്റെ അന്തിമ നടപടിയാണ്.
Read Also : അതിതീവ്ര കൊവിഡ് : സമ്പൂർണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം
നവംബർ മൂന്നിലെ ആദ്യഘട്ട പോപ്പുലർ വോട്ടെടുപ്പിലും പിന്നീട് ഡിസംബർ 14ലെ ഇലക്ടറൽ കോളേജ് വോട്ടെടുപ്പിലും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോ ബൈഡൻ വെന്നിക്കൊടി പാറിച്ചു. പക്ഷെ അതോടെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി ല്ല.ഏകീകൃത തിരഞ്ഞെടുപ്പ് നിയമത്തിന്റെ അഭാവവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇല്ലാത്തതുമാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രക്രിയ ഇത്രയും നീണ്ടതും സങ്കീർണവുമാകാൻ കാരണം.
ഇലക്ട്രൽ കോളേജിലെ ഭൂരിപക്ഷ വോട്ടാണ് ഒരു സ്ഥാനാർഥിയുടെ ജയപരാജയങ്ങൾ തീരുമാനിക്കുക. ബൈഡന് ഇലക്ട്രൽ കോളേജിലെ 306 വോട്ട് ലഭിച്ചു. ചരിത്രത്തിൽ ഏറ്റവുമധികം പോപ്പുലർ വോട്ട് നേടുന്ന പ്രസിഡന്റായി ജോ ബൈഡൻ ജനുവരി 20ന് സ്ഥാനമേൽക്കും
Post Your Comments