KeralaLatest NewsNews

സന്ദര്‍ശകരുടെ തിരക്ക് വർധിച്ചു, കൂടെ വ്യാജ മദ്യവും

മൂന്നാര്‍: സന്ദര്‍ശകരുടെ തിരക്ക് ഉയർന്നിരിക്കുന്നതോടെ മൂന്നാറിലെ എസ്‌റ്റേറ്റുകള്‍ കേന്ദ്രീകരിച്ച് വ്യാജ മദ്യവും ഉയരുന്നു. സന്ദര്‍ശകര്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടി ടോപ്പ് സ്റ്റേഷന്‍ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യാജമദ്യം വ്യാപകമായി വിൽക്കുന്നത്. കൊറോണ വൈറസ് നിയന്ത്രണങ്ങള്‍ മാറിയതോടെ മൂന്നാറിലേക്ക് സന്ദര്‍ശകരുടെ വന്‍തിരക്കാണ് ഇപ്പോൾ.

മൂന്നാറിലും സമീപപ്രദേശങ്ങളിലെ റിസോര്‍ട്ടുകളിലും മുന്‍കൂര്‍ മുറിബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് താമസസൗകര്യം നൽകുന്നത്. രാത്രികാലങ്ങളില്‍ മുറിലഭിക്കാതെ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ കിടന്നുറങ്ങുന്നവരെ കേന്ദ്രീകരിച്ചാണ് മദ്യവില്പന നടക്കുന്നത്. റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് മദ്യമെത്തിക്കാനായി ഏജെന്റുമാരും പ്രവര്‍ത്തിക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസിന്റെ നേത്യത്വത്തില്‍ വാഹനങ്ങള്‍ കേന്ദ്രീകരിച്ചും സന്ദര്‍ശകരെത്തുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ അതേസമയം മൂന്നാര്‍ എക്‌സൈസ് അധിക്യതരാകട്ടെ സംഭവത്തില്‍ യാതൊരുവുധ നടപടികളും ആരംഭിച്ചിട്ടില്ല. മൂന്നാറിലെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ കൂടി കൂടുന്നത് പോലീസനും തലവേദന സ്യഷ്ടിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button