Latest NewsKeralaNews

മകന് പിന്നാലെ അമ്മയും യാത്രയായി

ചെങ്ങന്നൂർ : മകന്‍റെ മരണവിവരമറിഞ്ഞ് മൂന്ന്​ മണിക്കൂറിനുള്ളിൽ മാതാവും മരിച്ചു. മാന്നാർ പരുമല അലി മൻസിലിൽ പരേതനായ അലിക്കുട്ടി സാഹിബിന്‍റെ ഭാര്യ നബീസ ബീവിയാണ്​ (82) മകൻ ബഷീർ കുട്ടിയുടെ (64) വിയോഗ വാർത്തയറിഞ്ഞ് മരിച്ചരിക്കുന്നത്.

ബഷീർ കുട്ടി ഹൃദയസ്തംഭനത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി എട്ടിന്​ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്​ ആശുപത്രിയിൽവെച്ചാണ് മരിക്കുകയുണ്ടായത്​. ശേഷം മകന്‍റെ മരണവിവരം അറിഞ്ഞ നബീസ ബീവി രാത്രി 11ഓടെ മരിക്കുകയായിരുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button