മസ്കറ്റ്: മതിയായ രേഖകളില്ലാതെ ഒമാനില്‍ കുടുങ്ങി കിടക്കുന്ന പ്രവാസികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാന്‍ പ്രഖ്യാപിച്ച എക്‌സിറ്റ് പദ്ധതി മാര്‍ച്ച് 31 വരെ നീട്ടിയതായി ഒമാന്‍ തൊഴില്‍ മന്ത്രാലയം അറിയിക്കുകയുണ്ടായി. ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് മന്ത്രാലയം ഇക്കാര്യം പ്രവാസികളെ അറിയിച്ചിരിക്കുന്നത്. എക്‌സിറ്റ് പദ്ധതിയില്‍ 57,487 പ്രവാസികള്‍ മന്ത്രാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തെന്നും അതില്‍ 12,378 പ്രവാസികള്‍ ഇതിനകം രാജ്യം വിട്ടതായും മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാകുന്നു .
Post Your Comments