Latest NewsNewsIndia

സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്ര സ‍ർക്കാരിന് മുന്നോട്ട് പോകാം; സുപ്രീം കോടതിയുടെ അനുമതി

ന്യൂഡല്‍ഹി : പുതിയ പാർലമെന്‍റ് മന്ദിരം ഉൾപ്പെടുന്ന 20,000 കോടിയുടെ സെൻട്രൽ വിസ്ത പദ്ധതിക്ക് സുപ്രീംകോടതി വിലക്കില്ല. ഹരജികൾ തള്ളിയ സുപ്രീംകോടതി, കേന്ദ്ര സർക്കാറിന് പദ്ധതിയുമായി മുന്നോട്ടു പോകാമെന്ന് ഉത്തരവിട്ടു. ജസ്റ്റിസ് എ.എൻ. ഖാൻവിൽക്കർ അധ്യക്ഷനും ദിനേശ് മഹേശ്വരി, സഞ്ജീവ് ഖന്ന എന്നിവർ അംഗങ്ങളായ ബെഞ്ചാണ് വിധിപറഞ്ഞത്.

പരിസ്ഥിതി അനുമതി നല്‍കിയതില്‍ അപാകതകള്‍ ഉണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. പ്രസ്തുത സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തുന്നതിലും അപാതകളില്ല. കോടതിയുടെ മൂന്ന് ജഡ്ജി ബെഞ്ച് ഭൂരിപക്ഷ വിധിന്യായത്തില്‍ പറഞ്ഞു.

അതേസമയം, ഭൂവിനിയോഗത്തിൽ മാറ്റം വരുത്തുന്നതിൽ ജസ്റ്റിസ് സഞ്ജീവ് ഖന്ന വിയോജിപ്പ് അറിയിച്ചു.  എന്നാൽ ഡൽഹി വികസന അതോറിറ്റിയുടെ നിയമപ്രകാരം പദ്ധതി നടപ്പാക്കുന്നതിന് തടസമില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാൽ പോലും അതിന് മറ്റ് വഴികൾ തേടാൻ സാധിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സെൻട്രൽ വിസ്ത പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നടത്താൽ കേന്ദ്ര സർക്കാറിന് സുപ്രീംകോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡിസംബർ പത്തിന് പ്രധാനമന്ത്രി പദ്ധതിയുടെ ശിലാസ്ഥാപന ചടങ്ങ് നിർവഹിച്ചിരുന്നു. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെ നീളുന്ന മൂന്നു കിലോമീറ്റർ രാജ്പഥ് പാതക്ക് ഇരുവശത്തുമായി സമഗ്രമാറ്റം വരുത്തുന്നതാണ് പദ്ധതി. പാർലമെന്‍റും വിവിധ മന്ത്രാലയങ്ങളും ഉൾപ്പെടുന്ന സെൻട്രൽ വിസ്ത പുതുക്കി പണിയുന്ന പദ്ധതിക്ക് 20,000 കോടി രൂപ ചെലവ് വരും. അടുത്ത വർഷം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് മുമ്പായി പുതിയ പാർലമെന്‍റ് നിർമിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button