CricketLatest NewsIndiaNewsSports

രോഹിത് ഇറങ്ങേണ്ടത് ഒന്നാമനായിട്ടല്ല, ചേരുക മറ്റൊരു പൊസിഷൻ; നിര്‍ദ്ദേശവുമായി മുന്‍ സെലക്ടര്‍

ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ ടീം. പരിക്ക് ഭേദമായി തിരിച്ച് ടീമിലേക്കെത്തിയ രോഹിത് ശര്‍മ്മയാണ് ടീം ഇന്ത്യയുടെ മുഖ്യ ആയുധം. അവസാന രണ്ട് ടെസ്റ്റിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കൂടി രോഹിത്തിന് നല്‍കിയതോടെ അദ്ദേഹം കളിക്കുമെന്ന കാര്യവും ഉറപ്പായിരിക്കുകയാണ്. ഓപ്പണറായി തന്നെ രോഹിത് ഇറങ്ങുമെന്നാണ് കരുതുന്നത്.

എന്നാല്‍ രോഹിത്തിന് ഓപ്പണര്‍ റോളിനേക്കാള്‍ ചേരുന്നത് മറ്റൊരു പൊസിഷനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ സെലക്ടറും താരവുമായ അന്‍ഷുമാന്‍ ജയ്ഗ്‌വാദ്. രോഹിത് അഞ്ചാം നമ്പരിലേക്ക് ഏറെ അനുയോജ്യനാണെന്നാണ് ജയ്ഗ്‌വാദ് അഭിപ്രായപ്പെടുന്നത്.

‘രോഹിത് ശര്‍മയെപ്പോലൊരു താരം മാച്ച് വിന്നറാണെന്ന് എനിക്കുറപ്പുണ്ട്. എനിക്ക് തോന്നുന്നത് രഹാനെയ്ക്ക് ശേഷം അഞ്ചാം നമ്പറില്‍ രോഹിത് ഇറങ്ങണമെന്നാണ്. അതാണ് അവന് ഏറ്റവും അനുയോജ്യമായ ബാറ്റിംഗ് പൊസിഷനെന്നാണ് തോന്നുന്നത്’ ജയ്ഗ്‌വാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button