Latest NewsNewsIndiaCrime

ഭാര്യയുമായി അടുപ്പം ; ഭര്‍ത്താവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി

തിങ്കളാഴ്ചയാണ് പ്രതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്

പാറ്റ്ന : അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി. ബീഹാറിലെ ഗോപാല്‍ജംഗ് ജില്ലയിലാണ് സംഭവം. ഭാര്യയുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അയല്‍വാസിയെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയത്. യുവാവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.

തിങ്കളാഴ്ചയാണ് പ്രതിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ശനിയാഴ്ച രാത്രി യുവാവ് പ്രതിയുടെ ഭാര്യയെ കാണുന്നതിനായി അയല്‍ വീട്ടിലെത്തിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവും വീട്ടുകാരും ഇയാളെ പിടികൂടി മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതിനിടെ യുവാവിന്റെ ജനനേന്ദ്രിയം അറുത്തു മാറ്റുകയും ചെയ്തു.

മരിച്ചയാളുടെ ഭാര്യ തന്റെ ഭര്‍ത്താവിനെ അഞ്ച് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടാണ് അയല്‍ വീട്ടുകാര്‍ ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയതെന്നായിരുന്നു ഇവര്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button