KeralaLatest NewsNews

ക്ഷേത്രങ്ങളുടെ മറപിടിച്ച് പ്രവര്‍ത്തിക്കുന്ന അമ്പലം വിഴുങ്ങികളെ വിശ്വാസികള്‍ സൂക്ഷിക്കണം; കടകംപള്ളി സുരേന്ദ്രന്‍

കോഴിക്കോട് : അമ്പലം വിഴുങ്ങികളെ സൂക്ഷിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  ക്ഷേത്രങ്ങളുടെ മറപിടിച്ച് ചില അമ്പലം വിഴുങ്ങികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ലക്ഷോപലക്ഷം വരുന്ന വിശ്വാസികള്‍ ഇക്കൂട്ടരെ മനസ്സിലാക്കണമെന്നും കടകംപള്ളി പറഞ്ഞു. നല്ല രീതിയിൽ പ്രവര്‍ത്തിച്ചുവരുന്ന ദേവസ്വം ബോര്‍ഡിന് തുരങ്കം വെയ്ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ കൂടുതല്‍ ധനസഹായങ്ങള്‍ നല്‍കിയിട്ടുള്ളത് മലബാര്‍ ദേവസ്വം ബോര്‍ഡിനാണ്. കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രങ്ങള്‍ക്ക് പത്ത് കോടി രൂപയുടെ ഫണ്ട് നല്‍കിയിരുന്നു. ക്ഷേത്രജീവനക്കാര്‍ രണ്ട് മാസമായി തുടരുന്ന സമരം ന്യായമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് തനിക്ക് ബോധ്യപ്പെട്ടതാണ്. അതു പരിഹരിക്കാന്‍ സര്‍ക്കാറും ദേവസ്വം ബോര്‍ഡും ഇടപെടും. മലബാര്‍ ദേവസ്വം ഏകീകരണ ബില്‍ പാസാക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം മലബാര്‍ ദേവസ്വം ബോര്‍ഡ് നിരവധി പ്രശ്‌നങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ എം ആര്‍ മുരളി പറഞ്ഞു. തനിക്ക് മുന്‍പരിചയമില്ലാത്തൊരു മേഖലയാണ് ദേവസ്വം. എങ്കിലും ജീവനക്കാരുടെയും ക്ഷേത്രങ്ങളിലെ പ്രതിസന്ധിയും പരിഹരിക്കാന്‍ വേണ്ട നടപടിയുണ്ടാകും എന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button