ബംഗളൂരു : വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ച് ഹണി ട്രാപ്പിലൂടെ യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ അധ്യാപിക അറസ്റ്റില്‍. 22-കാരന്റെ പരാതിയിലാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കവിത എന്ന യുവതി അറസ്റ്റിലായത്. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് നമ്പര്‍ എടുത്ത ശേഷം വിവാഹത്തിന് താല്പര്യമുണ്ടെന്ന് യുവാക്കളെ വിളിച്ച് അറിയിക്കും.
തുടര്‍ന്ന് ഇവരുമായി അടുപ്പം സ്ഥാപിയ്ക്കും. അടുപ്പമാകുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കുമെന്നാണ് ഭീഷണി. നിരവധി യുവാക്കള്‍ക്കെതിരെ ഇത്തരത്തില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. 22കാരനെ ഇതേ രീതിയില്‍ വലയിലാക്കിയ കവിത രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Post Your Comments