NattuvarthaKerala

വേനൽ മഴ ; നെൽച്ചെടികൾ അടിഞ്ഞുപോയി

വിളവെടുപ്പിന് ഒരുമാസം ബാക്കിനിൽക്കെയാണ് ഈ നാശനഷ്ടം

വാഴക്കുളം : അപ്രതീക്ഷിത വേനൽമഴയിൽ കതിരണിഞ്ഞ നെൽച്ചെടികൾ അടിഞ്ഞുപോയി.മഞ്ഞള്ളൂർ കളമ്പാട്ട് ജസ്റ്റിന്റെ നെൽപ്പാടത്താണ് വേനൽമഴ വിനയായത്. വിളവെടുപ്പിന് ഒരുമാസം ബാക്കിനിൽക്കെയാണ് ഈ നാശനഷ്ടം.

കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ നെൽച്ചെടികൾ മുക്കാലും പാടത്ത്‌ അടിഞ്ഞുപോകുകയായിരുന്നു. രണ്ടേക്കറോളമുള്ള ഏനായിക്കര പാടശേഖരത്തിലെ നെൽകൃഷിയാണ് നഷ്ടത്തിൽ കലാശിച്ചത്. കൃഷി പാകമാകുംവരെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ് വിളവെടുപ്പിന് അടുത്തെത്തിയപ്പോഴാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button