കൊവിഡ് വാക്സിന്‍റെ ക്രഡിറ്റ് കോൺഗ്രസിനു കൂടെ അവകാശപ്പെട്ടതാണെന്ന് കോൺഗ്രസ് നേതാവ് അജിത് ശർമ. ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് അജിത്ത് ശര്‍മ്മയാണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് എന്നിവ സ്ഥാപിക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണെന്ന വിചിത്രമായ ന്യായമാണ് അജിത് ശർമ ഉന്നയിക്കുന്നത്.
ഇപ്പോള്‍ വാക്സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക്, സെറം ഇന്‍സ്റ്റ്യൂട്ട് എന്നിവ സ്ഥാപിക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരിക്കുമ്പോഴാണ്. അതിനാല്‍ വാക്സിന്‍റെ ക്രഡിറ്റ് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്. എന്നാല്‍ രണ്ട് വാക്സിനും തങ്ങളുടെ നേട്ടം എന്ന രീതിയില്‍ അവതരിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത് അജിത്ത് ശര്‍മ്മ കുറ്റപ്പെടുത്തി.
കൊവിഡ് വാക്സിൻ ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വാക്സിന്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാക്കാന്‍ മോദി വാക്സിന്‍ എടുക്കേണ്ടത് ആത്യവശ്യമാണെന്നും അജിത്ത് ശര്‍മ്മ പറഞ്ഞു.
നമ്മുക്ക് പുതുവത്സരത്തില്‍ തന്നെ രണ്ട് വാക്സിന്‍ ലഭ്യമായത് നല്ല കാര്യമാണ്. വാക്സിനുകൾക്ക് അനുമതി ലഭിച്ചെങ്കിലും ഇതുസംബന്ധിച്ച് നിരവധി സംശയങ്ങളാണ് ജനങ്ങള്‍ക്കിടയിലുള്ളത്. ഈ സംശയങ്ങള്‍ മാറ്റാന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും, മുതിര്‍ന്ന ബിജെപി നേതാക്കളും ആദ്യം തന്നെ വാക്സിന്‍ എടുക്കണമെന്ന് അജിത് ശർമ പറയുന്നു.
Post Your Comments