Latest NewsNewsIndia

രാജ്യം ഉറ്റുനോക്കി കോവിഡിനു ശേഷമുള്ള കേന്ദ്ര ബജറ്റ്, തിയതി പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കോവിഡിനു ശേഷമുള്ള ആദ്യകേന്ദ്ര ബജറ്റിന്റെ തിയതി പ്രഖ്യാപിച്ച് കേന്ദ്രം. ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ് ധനമന്ത്രി നിര്‍മണ സീതാരാമന്‍ അവതരിപ്പിക്കുക. ജനുവരി 29 മുതല്‍ ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനം നടത്താന്‍ പാര്‍ലമെന്ററി കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ശുപാര്‍ശ ചെയ്തു. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിക്കും. ബജറ്റ് സമ്മേളനം രണ്ടു ഘട്ടങ്ങളായിട്ടാണ് നടക്കുക. ആദ്യ ഘട്ടത്തില്‍ ബജറ്റ് അവതരിപ്പിക്കും.

Read Also : സ്വർണ്ണക്കടത്ത്: സ്വപ്ന ഉൾപ്പെടെ 20 പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് എൻഐഎ,സന്ദീപ് നായർ മാപ്പ് സാക്ഷി

രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന് തുടങ്ങും. ഏപ്രില്‍ ഏട്ട് വരെ നീളും. ജനുവരി 29ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന സമ്മേളനത്തോടെയാണ് ബജറ്റ് സമ്മേളനത്തിന് തുടക്കമാകുക. നാല് മണിക്കൂര്‍ മാത്രമാകും രാജ്യസഭയും ലോക്സഭയും ഓരോ ദിവസവും ചേരുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സാമ്ബത്തിക കാര്യങ്ങള്‍ക്കുള്ള ക്യാബിനറ്റ് സമിതി ബുധനാഴ്ച യോഗം ചേരും. സമ്ബൂര്‍ണ ക്യാബിനറ്റാണ് ബുധനാഴ്ച 10.30ന് ചേരുക എന്ന് സര്‍ക്കാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button