KeralaNattuvartha

നീലേശ്വരത്ത് കാറും ലോറിയും കൂട്ടിയിടിച്ചു ; ഒരാൾക്ക് പരിക്ക്

ദേശീയപാതയിൽ കരുവാച്ചേരി-തോട്ടുംപുറം റോഡിൽ വെച്ചായിരുന്നു അപകടം

നീലേശ്വരം : ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന കൊയിലാണ്ടി സ്വദേശി അഖില(49)ന് ആണ് പരിക്കേറ്റത്. ദേശീയപാതയിൽ കരുവാച്ചേരി-തോട്ടുംപുറം റോഡിൽ വെച്ചായിരുന്നു അപകടം.

കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് ചെറുവത്തൂർ ഭാഗത്തേക്ക് വരുന്ന ലോറിയും കൊയിലാണ്ടിയിൽനിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഗതത്തിൽ നിയന്ത്രണം വിട്ട ലോറി അടുത്തുള്ള തോട്ടിലേക്ക് മറിഞ്ഞു.

അപകടസമയത്ത് ശക്തമായ മഴയുണ്ടായിരുന്നു. ഇതാണ് അപകടകാരണമെന്നാണ് നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button