NattuvarthaKerala

ആൾത്താമസമില്ലാത്ത പറമ്പിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു

പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ 2 നാടൻ ബോംബുകളാണ് കണ്ടെടുത്തത്

പാനൂർ: കല്ലിക്കണ്ടി ഉതുക്കുമ്മലിലെ ആൾത്താമസമില്ലാത്ത പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെടുത്തു. കൊളവല്ലൂർ പ്രിൻസിപ്പൽ എസ്ഐ ഷീജുവിന്റെ നേതൃത്വത്തി‍ൽ നടന്ന മിന്നൽ പരിശോധനയിലാണ് ബോംബുകൾ പിടിച്ചെടുത്തത്.
പ്ലാസ്റ്റിക് ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ 2 നാടൻ ബോംബുകളാണ് കണ്ടെടുത്തത്.

തെരഞ്ഞെടുപ്പിന് ശേഷം പ്രദേശത്ത് മുസ്‍ലിം ലീഗ് –ബിജെപി സംഘർഷം നിലനിൽക്കുന്നുണ്ട് . നേരത്തെ വിജയിച്ച മുസ്‍ലിം ലീഗ് സ്ഥാനാർഥിയുടെയും ബിജെപി സ്ഥാനാർഥിയുടെയും വീടിനു നേരെയും ബോംബാക്രമണമുണ്ടായിരുന്നു. സംഭവസ്ഥലത്ത് പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button