ബംഗാള്‍ മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി രത്തന്‍ ശുക്ല മന്ത്രി സ്ഥാനവും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റ് സ്ഥാനവും രാജിവച്ച സംഭവത്തിൽ പ്രതികരണവുമായി മമത ബാനർജി. രാജിയിൽ തെറ്റിദ്ധാരണകളൊന്നുമില്ലെന്ന് മമത വ്യക്തമാക്കി.
ലക്ഷ്മി രത്തൻ ശുക്ല അയച്ച രാജി തനിക്ക് ലഭിച്ചുവെന്നും രാജി സ്വീകരിക്കാൻ ഗവർണറോട് ശുപാർശ ചെയ്തിട്ടുണ്ടെന്നും മമത പറയുന്നു. “ലക്ഷ്മി രത്തൻ ഒരു നല്ല പയ്യനാണ്, അയാൾക്ക് കായികരംഗത്തേക്ക് മടങ്ങാൻ ആഗ്രഹമുണ്ട്. തെറ്റിദ്ധാരണകളൊന്നുമില്ല, തിരഞ്ഞെടുപ്പ് വരെ അദ്ദേഹം എംഎൽഎയായി തുടരും’- മമത പറഞ്ഞു.
Also Read: ശ്മാശാനത്തിന്‍റെ മേല്‍ക്കൂര തകർന്ന സംഭവം; കോൺട്രാക്ടർ അറസ്റ്റിൽ
രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് മുൻ ക്രിക്കറ്റ് താരം മമത ബാനർജിക്ക് അയച്ച കത്തിൽ പറഞ്ഞു. 2016 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് മുമ്പാണ് ലക്ഷ്മി രത്തൻ ശുക്ല തൃണമൂൽ കോൺഗ്രസ് പാർട്ടിയിൽ ചേർന്നത്. രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് നടപടിയെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
അതേസമയം, സുവേന്ദു അധികാരിയുള്‍പ്പെടെ ചില പ്രമുഖര്‍ ടിഎംസി വിട്ടത് അടുത്തിടെയായിരുന്നു. തുടര്‍ന്ന് അവര്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അധികാരം പിടിക്കുകയെന്ന് ലക്ഷ്യമിട്ട് വളരെ തന്ത്രപൂര്‍വ്വമായ നീക്കങ്ങളാണ് ബിജെപി ബംഗാളില്‍ നടത്തുന്നത്.
Post Your Comments