ഗെയില്‍ പദ്ധതി കേരളത്തിനായി സമർപ്പിക്കുന്നത് കേന്ദ്ര സർക്കാരാണ്. കേന്ദ്ര പദ്ധതികളുടെ ക്രെഡിറ്റ് അടിച്ചുമാറ്റുന്ന പതിവ് ഗെയില്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിലും പിണറായി സര്‍ക്കാര്‍ തുടരുന്നുവെന്ന് ആരോപണം. പദ്ധതി നടപ്പാക്കുന്നതിനെ തുടക്കം മുതൽ എതിർത്തിരുന്ന ഇടതുപക്ഷമാണ് ഇപ്പോൾ ഗെയിലിനെ അഭിമാനപുരസ്കരം ഉയർത്തിപ്പിടിക്കുന്നത്.
Also Read: ഭാര്യയുമായി അടുപ്പം ; ഭര്‍ത്താവ് അയല്‍വാസിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത ശേഷം കൊലപ്പെടുത്തി
സര്‍ക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായിട്ടാണ് ഗെയിൽ പദ്ധതിയെ സർക്കാർ ഉയര്‍ത്തിപ്പിടിക്കുന്നത്. കൊച്ചി-മംഗലാപുരം പ്രകൃതി വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ മുഴുവന്‍ ചെലവും കേന്ദ്ര സര്‍ക്കാരാണ് വഹിക്കുന്നത്. 2009ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടത്. 2014ൽ പൂർത്തിയാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. പിന്നീട് 2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെയാണ് ഗെയില്‍ പദ്ധതിക്ക് ജീവന്‍ വച്ചത്. ഇത്ടോഎം പദ്ധതിയെ സി പി എം എതിർത്തു.
എന്നാൽ, പിണറായി വിജയന്‍ അധികാരത്തിലെത്തിയപ്പോള്‍ ഇക്കൂട്ടർ നയം മാറ്റി. കേന്ദ്ര പദ്ധതി, പിണറായി സര്‍ക്കാരിന്റെ സ്വന്തം പദ്ധതി എന്ന നിലയില്‍ അവതരിപ്പിക്കാനാണ് ശ്രമം. പദ്ധതി വൈകിയതു മൂലം 2,915 കോടി രൂപ ചെലവ് കണക്കാക്കിയ പദ്ധതിക്ക് പൂർത്തീകരണം വരെ ചിലവായത് 5,750 കോടി രൂപയാണ്.
ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) യുടെ കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴല്‍ പദ്ധതി ഇന്ന് പ്രധാനമത്രി കമ്മീഷന്‍ ചെയ്യും. കൊച്ചി ഏലൂരിലെ ഗെയില്‍ ഐ പി സ്റ്റേഷനാണ് ഉദ്ഘാടന വേദി. ഓണ്‍ലൈനായിട്ടാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ മുഖ്യമന്ത്രി പിണറായി വിജയന്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍, കര്‍ണാടക മുഖ്യമന്തി ബി എസ് യെദ്യൂരപ്പ എന്നിവരും പങ്കെടുക്കും.
Post Your Comments