തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്യാന്‍ മെഡിക്കല്‍ ബോര്‍ഡിന്റെ തീരുമാനം അറിയിച്ചിരിക്കുന്നു . സ്വപ്‌ന സുരേഷിന്റെ ആരോഗ്യസ്ഥിതി വിലയരുത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് ചികിത്സിച്ച ഡോക്ടര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു .
ഞായറാഴ്ചയാണ് സ്വപ്‌ന സുരേഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയുണ്ടായത്. അട്ടക്കുളങ്ങര വനിത ജയിലില്‍ വെച്ച് തലകറക്കം അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ ജയിലധികൃതര്‍ തീരുമാനിക്കുകയുണ്ടായത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നായിരുന്നു ഡോക്ടർമാർ അറിയിച്ചത് . പിന്നീട് ഒരു ദിവസത്തെ നിരീക്ഷണത്തിലാക്കാനാണ് ഡോക്ടര്‍മാര്‍ തീരുമാനിച്ചത് . അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വൈകുന്നേരം വരെ ആശുപത്രിയില്‍ കിടന്നത്.
Post Your Comments