വർക്കല : വീടിനോടു ചേർന്നുള്ള കെട്ടിത്തിൽ തീപിടുത്തമുണ്ടായി. വർക്കല റെയിൽവേ സ്‌റ്റേഷനു സമീപം കവിതാസിൽ ജി.സത്യദേവന്റെ വീടിനോടു ചേർന്ന കെട്ടിടമാണ് കത്തി നശിച്ചത്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു അപകടം. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീകെടുത്തിയത്.
പുലർച്ചെ അഞ്ചുമണിയോടെ സമീപവാസിയായ സ്ത്രീയാണ് തീ കത്തുന്നത് ആദ്യം കണ്ടത്. ഇവർ ഫോൺ ചെയ്താണ് വീട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് അഗ്നിരക്ഷാസേനയെയും അറിയിച്ചു.
മൊത്തം ആറ് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ഉടമ പറഞ്ഞു. വർക്കല പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. കെട്ടിടത്തിൽ വൈദ്യുതിബന്ധമുണ്ടെങ്കിലും ഷോർട്ട് സർക്യൂട്ടല്ലെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments