പെഷവാര്‍: പാക്കിസ്ഥാനില്‍ ക്ഷേത്രം തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ് തുടരുന്നു. ഇതുവരെ 100 ലേറെ പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 350-ലേറെപ്പേര്ക്കെതിരേ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ഭീകരവിരുദ്ധകോടതിയില്‍ ഹാജരാക്കി. കോടതി ഇവരെ മൂന്നുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Read Also : 13 വയസ്സുള്ള സ്വന്തം മകനെ അമ്മ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി
ഖൈബര്‍ പക്തുന്‍ക്വ പ്രവിശ്യയില്‍ ടെറി ഗ്രാമത്തിലുള്ള ക്ഷേത്രത്തിനുനേരെ ബുധനാഴ്ചയാണ് ഒരുകൂട്ടം ആളുകളെത്തി ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിന്റെ നവീകരണപ്രവര്ത്തനത്തെ എതിര്‍ത്ത ജംഇയത്തുല്‍ ഉലമായെ എന്ന സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ആക്രമണത്തിനുപിന്നില്‍.
പതിറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രത്തിന്റെ നവീകരണം കോടതിയുടെ അനുമതിയോടെയാണ് തുടങ്ങിയിരുന്നത്. പാക് നയതന്ത്രകാര്യാലയംവഴി സംഭവത്തില്‍ ഇന്ത്യ കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയിരുന്നു.
Post Your Comments