COVID 19Latest NewsNewsIndia

കോവിഡ് വാക്സിൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണമെന്ന് കോൺഗ്രസ് നേതാവ്

പട്‌ന : കൊറോണ വാക്‌സിൻ ആദ്യ ഡോസ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കണമെന്ന് ബീഹാർ കോൺഗ്രസ് നേതാവ് അജിത് ശർമ്മ. അടിയന്തിര ഉപയോഗത്തിന് അനുമതി നൽകിയ രണ്ട് വാക്‌സിനുകളും സുരക്ഷിതമല്ലെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അജിത് ശർമ്മ ഇക്കാര്യം ആവശ്യപ്പെട്ടത്.

പുതുവർഷത്തിൽ വാക്‌സിനുകളുടെ ഉപയോഗത്തിന് അനുമതി ലഭിച്ചതിൽ സന്തോഷിക്കുന്നു. എന്നാൽ വാക്‌സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ പൊതുജനങ്ങൾ ആശങ്കയിലാണ്. അതിനാൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിനും, അമേരിക്കൻ നിയുക്ത പ്രസിഡന്റ് ജോ ബൈഡനും ചെയ്തതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആദ്യ വാക്‌സിൻ ഡോസ് സ്വീകരിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് അജിത്ത് ശർമ്മ ആവശ്യപ്പെട്ടു.

വാക്‌സിൻ നിർമ്മാണ കമ്പനികളായ സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും കോൺഗ്രസ് ഭരണകാലത്ത് സ്ഥാപിതമായ കമ്പനികളാണ്. അതിനാൽ വാക്‌സിൻ നിർമ്മാത്തിന്റെ മുഴുവൻ അംഗീകാരവും ബിജെപിക്ക് നൽകേണ്ടതില്ലെന്നും അജിത്ത് ശർമ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button