ന്യൂഡൽഹി: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ വിവരം ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച ശേഷം യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയുണ്ടായി. ഡല്‍ഹിയിലെ ചത്തര്പുര മേഖലയിലാണ് വ്യത്യസ്തമായ ക്രൂര സംഭവം നടന്നിരിക്കുന്നത്. 37കാരനായ യുവാവിനെയാണ് ഭാര്യ കുത്തിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം യുവതി തന്നെ കൊലപാതക വിവരം ഫേസ്ബുക്കിലൂടെ സുഹൃത്തുക്കളെ അറിയിക്കുകയായിരുന്നു ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ട അയല്‍വാസിയാണ് ഇക്കാര്യം ഉടൻ തന്നെ പോലീസില്‍ അറിയിക്കുകയുണ്ടായത്.
പോലീസ് എത്തി വീടിനുള്ളില്‍ പ്രവേശിക്കാന്‍ ശ്രമിച്ചുവെങ്കിലും അകത്ത് നിന്നും വാതില്‍ പൂട്ടിയിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. വാതില്‍ പൊളിച്ചാണ് പോലീസ് അകത്ത് പ്രവേശിച്ചത്. ഭര്‍ത്താവിന്റെ മൃതദേഹത്തിനരികില്‍ അബോധാവസ്തയില്‍ കിടക്കുകയായിരുന്നു ഭാര്യ. ഇവരെ ഡല്‍ഹി എയിംസ് ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മധ്യപ്രദേശിലെ ഉജ്ജെയിന്‍ സ്വദേശിനിയാണ് ഇവർ. യുവതിക്കെതിരെ പോലീസ് കൊലപാതകത്തിന് കേസെടുത്തു.
Post Your Comments