CinemaMollywoodLatest NewsKeralaNewsEntertainment

‘അവനെ സ്പെഷ്യൽ ആക്കുന്നത് ഇതൊക്കെ’; പ്രണയാതുരരായി റോഷ്നയും ഭർത്താവും

പ്രണയാതുരരായി നടി റോഷ്നയും ഭർത്താവ് കിച്ചുവും. സോഷ്യൽ മീഡിയകളിൽ വൈറലായി ചിത്രങ്ങൾ. താനും ഭർത്താവ് കിച്ചു ടെല്ലസും താനും പരസ്പരം പുണർന്നുനിൽക്കുന്ന ചിത്രം റോഷ്ന ആൻ റോയ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇരുവരുടെയും ശരീരത്തിലുള്ള ടാറ്റൂകളും ശ്രദ്ധ നേടുകയാണ്.

‘പുതിയ വർഷം, പുതിയ സ്വപ്‌നങ്ങൾ, പുതിയ അവസരങ്ങൾ, എനിക്ക് അവൻ നൽകുന്ന പ്രണയത്തെ മറ്റാർക്കും അനുഭവിച്ചറിയാനാകില്ല. അതാണ് അവനെ ഇത്രയും സ്പെഷ്യൽ ആക്കുന്നത്. ലവ് യൂ ഡിയർ’ എന്നാണ് റോഷ്ന കുറിച്ചത്. ഇതിനു ഭർത്താവ് കിച്ചുവും മറുപടി നൽകിയിട്ടുണ്ട്.

ഏറെനാളത്തെ പ്രണയത്തിന് ശേഷം നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. ഒമർ ലുലു സംവിധാനം ചെയ്ത ‘അടാർ ലൗവി’ലൂടെ റോഷ്‌ന താരമായി ഉയരുന്നത്. പാപം ചെയ്യാത്തവർ കല്ലെറിയട്ടേ, ധമാക്ക എന്നിവയാണ് മറ്റ് ചിത്രങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button