തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുന്നു. മാസങ്ങളായി അടഞ്ഞു കിടന്നിരുന്നതിനാൽ മിക്ക തീയേറ്ററുകളിലും അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ചലച്ചിത്രസംഘടനകളുടെ നാളത്തെ യോഗത്തിന് ശേഷം മാത്രമേ തീയേറ്ററുകൾ എന്ന് തുറക്കണമെന്ന കാര്യത്തിൽ തീരുമാനം അറിയിക്കുകയുള്ളു.
തീയേറ്റർ തുറന്നാലും ആളുകയറണമെങ്കിൽ താരചിത്രങ്ങൾ പ്രദർശിപ്പിക്കേണ്ടതാണ്. വിജയിയുടെ മാസ്റ്റർ ജനുവരി 13ന് റിലീസിനെത്തുമെന്നതിലാണ് തീയേറ്ററുകൾ പ്രതീക്ഷ വയ്ക്കുന്നത്. തുടർന്ന് ഏത് ചിത്രം പ്രദർശിപ്പിക്കുമെന്നതിൽ അറിവില്ല. മോഹൻലാലിന്റെ മരയ്ക്കാർ അടക്കമുള്ള ചിത്രങ്ങൾ മാർച്ച് അവസാനമാണ് റിലീസിനെത്തുക. ചെറിയ സിനിമകൾ റിലീസ് ചെയ്യാൻ നിർമാതാക്കൾ തയ്യാറായാലും കാണികളെത്തുമോ എന്ന ആശങ്കയിലാണ്.
Post Your Comments