ദേശീയ ഭക്ഷ്യഭദ്രതാനിയമത്തിന്റെ പരിധിയിൽ വരുന്ന റേഷൻകാർഡുടമകൾക്ക് നൽകാൻ കേന്ദ്രസർക്കാർ അനുവദിച്ച സൗജന്യ പയറുവർഗങ്ങളിൽ കൈയിട്ട് വാരി സംസ്ഥാന സർക്കാർ. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതിയിൽ ലഭ്യമായ കടലയും പയറുമാണ് സംസ്ഥാന സർക്കാർ വകമാറ്റിയതെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.
സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സൗജന്യ കിറ്റിൽ കടലയും പയറും തികയാതെ വന്നതോടെയാണ് കേന്ദ്രത്തിന്റെ സൗജന്യ കിറ്റിൽ നിന്നും ഈ രണ്ട് സാധനങ്ങൾ വകമാറ്റിയത്. അതോടെ കേന്ദ്രപദ്ധതിയിലെ വിതരണം പലയിടങ്ങളിലും താറുമാറായി. നവംബറിൽ വിതരണം ചെയ്യേണ്ട വസ്തുക്കൾ ജനുവരിയായിട്ടും മിക്കയിടങ്ങളിലും ലഭ്യമായിട്ടില്ല.
Also Read: ജാഗ്രത…! കോവിഡ് വാക്സിൻ എടുക്കാൻ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോളുകൾ
എ.എ.വൈ. (മഞ്ഞ), മുൻഗണന (പിങ്ക്) കാർഡുടമകൾക്കാണ് കോവിഡുകാലത്ത് കേന്ദ്രം പയറുവർഗങ്ങൾ അനുവദിച്ചത്. പ്രതിമാസം ഒരു കിലോ പയറോ കടലയോ നൽകുമെന്നായിരുന്നു പദ്ധതി പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ പറഞ്ഞത്. നവംബർ വരെയായിരുന്നു ഈ പദ്ധതി ഉണ്ടായിരുന്നത്. ഓരോ മാസത്തെയും വിഹിതം മുൻകൂറായി കേന്ദ്രം സംസ്ഥാനത്തിനു നൽകിയിരുന്നു. ഇതാണ് സംസ്ഥാനം ഇപ്പോൾ തങ്ങളുടെ കിറ്റിലേക്ക് വകമാറ്റിയിരിക്കുന്നത്.
Post Your Comments