തിരുവനന്തപുരം : രാജന്റേയും അമ്പിളിയുടേയും മരണശേഷം ഭൂമി ഒരു കാരണവശാലും രാജന്റെ മക്കള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന വസന്തയുടെ തീരുമാനം ബോബി ചെമ്മണ്ണൂരിനെ കണ്ടപ്പോള്‍ പെട്ടെന്നാണ് മാറ്റിയത്. ഒന്നര വര്‍ഷം മുന്‍പ് രാജനും കുടുംബവും ലക്ഷംവീട് കോളനിയിലെ ഭൂമിയില്‍ താമസം ആരംഭിച്ചപ്പോഴാണ് ആ സ്ഥലം തന്റേതാണെന്ന് പറഞ്ഞുകൊണ്ട് വസന്ത നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതിയെ സമീപിച്ചത്.
Read Also : ഭൂമിയില്‍ നിയമപ്രശ്‌നങ്ങളില്ലെന്ന് വ്യക്തമാക്കി ബോബി ചെമ്മണ്ണൂര്‍
തുടര്‍ന്ന്, തുടര്‍ന്ന് സ്ഥലത്തിന്റെ കാര്യത്തില്‍ ജപ്തി നടപടിയുണ്ടാകുകയും ദമ്പതികള്‍ മരണപ്പെടുകയും ചെയ്തപ്പോഴും തന്റെ നിലപാട് മയപ്പെടുത്താന്‍ വസന്ത തയാറായിരുന്നില്ല. എന്നാല്‍ ഇന്ന് വസന്ത താന്‍ മുന്‍പെടുത്ത നിലപാടില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ്. തര്‍ക്കഭൂമി വാങ്ങിക്കൊണ്ട് അത് കുട്ടികള്‍ക്ക് കൈമാറുമെന്നറിയിച്ച് വ്യവസായി ബോബി ചെമ്മണൂര്‍ വസന്തയെ സമീപിച്ചതോടെയാണ് അവര്‍ നിലപാട് മയപ്പെടുത്തിയത്. തുടര്‍ന്ന് ഭൂമിയുടെ രേഖകള്‍ വസന്ത ബോബിക്ക് കൈമാറുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി വ്യാപക ശ്രദ്ധ നേടുകയും ചെയ്തു.
പണം വാങ്ങിയിട്ടാണെങ്കിലും വസന്ത സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായതില്‍ സോഷ്യല്‍ മീഡിയ അനുകൂലമായാണ് പ്രതികരിച്ചത്, എത്ര രൂപയ്ക്കാണ് ബോബി വസന്തയില്‍ നിന്നും സ്ഥലം വാങ്ങിയതെന്ന് വ്യക്തമായിട്ടില്ല. അതിനിടെ തര്‍ക്കഭൂമി വില്‍ക്കാന്‍ സാധിക്കുകയില്ലെന്നും വസന്തയുടെ കൈവശമിരിക്കുന്ന പട്ടയം വ്യാജമാണെന്ന ദമ്പതികളുടെ പരാതി കണക്കിലെടുക്കുമ്പോള്‍ അതെങ്ങനെയാണ് വാങ്ങാന്‍ സാധിക്കുകയെന്നും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. കുട്ടികളും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം കുട്ടികളും ചൂണ്ടിക്കാണിച്ചിരുന്നു.
വസന്ത ബോബിയെ കബളിപ്പിച്ചതാണെന്നും കുട്ടികള്‍ ആരോപിക്കുന്നു. അതേസമയം, കുട്ടികള്‍ക്ക് ഭൂമിയുടെ അവകാശം സ്വീകരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അത് താന്‍ കൈവശം വയ്ക്കുമെന്നും അവര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും അത് നല്‍കുമെന്നും ബോബി ചെമ്മണ്ണൂര്‍ പറയുന്നു. താന്‍ ഒരു അഭിഭാഷകനെയും കൂട്ടികൊണ്ടാണ് വസന്തയില്‍ നിന്നും ഭൂമി വാങ്ങാനായി പോയിരുന്നതെന്നും ഇക്കാര്യത്തില്‍ നിയമപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെട്ട ശേഷമാണ് ഭൂമി വാങ്ങിയതെന്നും ബോബി പറഞ്ഞു.
വസന്ത തന്നെ കബളിപ്പിക്കാന്‍ നോക്കിയതാണെങ്കില്‍ നിയമനടപടിയുമായി സുപ്രീം കോടതി വരെ പോകാന്‍ താന്‍ മടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. താന്‍ വിലയ്ക്കു വാങ്ങിയ ഭൂമി രാജനും കുടുംബവും കൈയ്യേറിയെന്നും ഭൂമിയുടെ പട്ടയം തന്റെ പേരിലാണെന്നും വസന്ത പറഞ്ഞിരുന്നത്. എന്നാല്‍, സ്ഥലം പുറമ്പോക്കാണെന്നും രാജന്റെ പേരില്‍ വേറെ ഭൂമി ഇല്ലെന്നുമാണ് ബന്ധുക്കളും നാട്ടുകാരും പ്രതികരിച്ചത്. ഭൂമി വീണ്ടെടുക്കാനുള്ള നിയമവഴി മാത്രമാണ് താന്‍ സ്വീകരിച്ചതെന്നും വസ്തു വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നുണ്ടെങ്കിലും തല്‍ക്കാലം വിട്ടുകൊടുക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു.
Post Your Comments