കാസർകോട്: കാസർകോട് പാണത്തൂരിലുണ്ടായ ബസ് അപകടത്തിന്റെ കാരണം യന്ത്രത്തകരാറല്ലെന്ന് കാസർകോട് ആർടിഒ അറിയിക്കുകയുണ്ടായി. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള വണ്ടിയാണ് അപകടത്തിൽപെട്ടതെന്നും ടയറിന് തേയ്മാനമോ ബ്രേക്കിന് പ്രശ്നങ്ങളോ പരിശോധനയിൽ കണ്ടെത്താനായില്ലെന്നും കാസർകോട് ആർടിഒ രാധാകൃഷ്ണൻ പറഞ്ഞു. ചെങ്കുത്തായ ഇറക്കം ആയതിനാൽ ഡ്രൈവറുടെ അശ്രദ്ധയും പരിചയ കുറവും അപകടത്തിന് കാരണമായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്തിയ ശേഷം കൂടുതൽ പരിശോധന നടത്തുമെന്നും ആർടിഒ രാധാകൃഷ്ണൻ പറയുകയുണ്ടായി .
Post Your Comments