ടി. നടരാജന്‍ ഓസ്ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങിയാല്‍ എതിർ ടീം കുറച്ച് വിയർക്കുമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. സ്പോര്‍ട്സിനോടുള്ള ഇഷ്ടവും ക്രിക്കറ്റിനോടുള്ള അഭിമുഖ്യവും വിവരിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മാര്‍ കൂറിലോസ് ഇക്കാര്യം പറഞ്ഞത്.
മാര്‍ കൂറിലോസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്:
മറ്റു പല മേഖലകള്‍ പോലെ സ്‌പോര്‍ട്‌സും എനിക്ക് ഏറെ താല്പര്യമാണ്. കളിക്കാന്‍ കൂടുതല്‍ ഇഷ്ടം ബാഡ്മിന്റണ്‍ ആണ്. ഇംഗ്ലണ്ടില്‍ പഠിക്കുമ്പോള്‍ ഒരു ദിവസം സിംഗിള്‍സ് അഞ്ചും ആറും ഗെയിം വരെ കളിക്കുമായിരുന്നു. കാണാന്‍ ഇഷ്ടം ഫുട്‌ബോളും ക്രിക്കറ്റും ആണ്. ഇപ്പോഴും ക്രിക്കറ്റ് സീരീസ് ഒക്കെ follow ചെയ്യും. ഒരിക്കല്‍ ഒരു ഇന്ത്യ -ഇംഗ്ലണ്ട് പരമ്പര ഒരു മാസികയ്ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ലോകത്തിലെ ഏതു ടീമിനെയും എവിടെ വെച്ചും തോല്പിക്കാന്‍ കഴിവുള്ള ടീമാണ്. ഇന്ത്യയിലെ തിരിയുന്ന പിച്ചില്‍ മറ്റു ടീമുകളെ നിഷ്പ്രയാസം എറിഞ്ഞിടുന്ന ഇന്ത്യന്‍ ടീം പക്ഷെ വിദേശത്ത് പേസ് അറ്റാക്കിനു മുന്‍പില്‍ തകര്‍ന്നടിയുന്ന സ്ഥിരം കാഴ്ച എല്ലാം പഴംകഥയായി മാറിയിരിക്കുന്നു.
Also Read: തിരുവാഭരണപാത സഞ്ചാരയോഗ്യമാക്കി സേവാഭാരതി
പുല്ലും വേഗവും ബൗന്‍സും കാറ്റും ഒക്കെ ഉള്ള പിച്ചുകളില്‍ 20 വിക്കറ്റ് എടുക്കാന്‍ കഴിവുള്ള പേസ് ബൗളിംഗ് അറ്റാക്ക് ഇന്ത്യക്കു ആക്കാലത്തു ഇല്ലായിരുന്നു. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളരും all rounder ഉം ആയിരുന്ന കപില്‍ദേവിനെ മറ്റേ അറ്റത്തു നിന്ന് സഹായിക്കാന്‍ ആരുമില്ലായിരുന്നു. (കപില്‍ദേവ് എന്റെ എക്കാലത്തെയും ഹീറോ ആണ്. അത്ര മനോഹരമായ ബൗളിംഗ് ആക്ഷന്‍ വേറെ ആരിലും ഞാന്‍ കണ്ടിട്ടില്ല. അക്കാലത്തെ സ്‌പോര്‍ട്‌സ് സ്റ്റാര്‍ മാസിക സ്ഥിരം വാങ്ങിക്കുമായിരുന്നു. കപിലിന്റെ മനോഹരമായ outswinger ബോളുകളില്‍ ഒന്നാം സ്ലിപ്പില്‍ ഗവാസ്‌കാരുടെ കൈകളില്‍ എത്തുന്ന വിക്കറ്റുകള്‍ സ്ഥിരം കാഴ്ച്ച ആയിരുന്നു. ക്രിക്കറ്റ് craze കാരണം S. B. കോളജില്‍ പഠിക്കുമ്പോള്‍ കമന്ററി കേള്‍ക്കാന്‍ ക്ലാസുകള്‍ കട്ട് ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ ഒക്കെ എന്റെ സുഹൃത്ത് തോമസ് M. A. കൂടെ കാണും. ഒരു ചെറിയ റേഡിയോ അന്ന് പോക്കറ്റില്‍ ഉണ്ടാവും. അതുമായി കോളജിന്റെ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ പോയിരുന്നു കമന്ററി കേള്‍ക്കും. 1983- ലെ ഇന്ത്യ -വെസ്റ്റിന്‍ഡിസ് ലോക കപ്പ് ഫൈനല്‍ എന്റെ വീട്ടില്‍ അന്നുണ്ടായിരുന്ന Telerad റേഡിയോയില്‍ കമന്ററി കേട്ടതു എന്ത് ആവേശമായിരുന്നു. വിവിയന്‍ റീചാര്‍ഡ്സ് ന്റെ ക്യാച്ച് കപില്‍ പിറകോട്ടു ഓടി എടുക്കുന്നത് commentator വിവരിക്കുമ്പോള്‍ ഞാനും കൂടെ ഓടി!)
Also Read: രാത്രിയിൽ റോഡുപണി ; കോട്ടയിലെ ടാറിങ് നിർത്തിച്ച് നാട്ടുകാർ
ശ്രീനാദ്, പ്രസാദ്, അങ്ങനെ പലരും പിന്നീട് വന്നു. പലരും പിന്നീട് വന്നു പോയി. എന്നാല്‍ എതിര്‍ ടീമിനെ വിറപ്പിക്കാന്‍ പോന്ന ഒരു പേസ്പട ഇന്ത്യക്ക് ഇല്ലായിരുന്നു. എന്നാല്‍ ഇന്ന് കഥ മാറി, കളിയും. ലോകത്തിലെ ഏറ്റവും മൂര്‍ച്ചയുള്ള പേസ് അറ്റാക്ക് ഇന്ന് ഇന്ത്യക്കു ഉണ്ട്. ബുംറ, ഷമി, ഉമേഷ് Yadav, ഇഷാന്ത് ശര്‍മ, സിറാജ്, നടരാജന്‍, സൈനി… നിര നീണ്ടതാണ്. നടരാജന്‍ അടുത്ത ടെസ്റ്റില്‍ കളിച്ചാല്‍ ഓസ്‌ട്രേലിയ വിറക്കും. കൂടെ അശ്വിനെ പോലെ ഏതു പിച്ചിലും വിക്കറ്റ് എടുക്കാന്‍ കഴിവുള്ള ലോകോത്തര സ്പിന്നര്‍.
രവീന്ദ്ര ജഡേജ എന്റെ അഭിപ്രായത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച All rounders ഇല്‍ ഒരാളാണ്. ബെന്‍ സ്റ്റോക്ക്‌സ് നു ഒപ്പം നിര്‍ത്താം ജഡേജയെ. Pandya ഉം ഇതേ കാറ്റഗറി യില്‍ വരും. ബാറ്റിംഗിലും ഇന്ത്യ ശക്തരാണ്. കോലിയെ പോലെ ഒരു പ്രതിഭ ടീമിനെ നയിക്കാനും ഉള്ളപ്പോള്‍ ഏതു ടീമിനും പേടിസ്വപ്നം ആകാന്‍ ഇന്ത്യന്‍ ടീമിന് സാധിക്കും. കോലിയുടെ അഭവത്തില്‍ Rahane ടീമിനെ ഉഗ്രനായി നയിച്ചു. രോഹിറ്റ് ശര്‍മ കൂടി ചേരുമ്പോള്‍ ആരെ ഒഴിവാക്കും എന്ന ചോദ്യം ആണ് ടീമിന്റെ മുന്‍പില്‍. രോഹിത് ശര്‍മ്മയും ഗില്ലും ഓപ്പണ്‍ ചെയ്യട്ടെ. രാഹുലും കളിക്കണം എന്നാണ് എന്റെ പക്ഷം. മയങ്കും വിഹാരിയും അടുത്ത ടെസ്റ്റില്‍ പുറത്തു ഇരിക്കട്ടെ. Mr. Wall പൂജാര അടുത്ത ടെസ്റ്റില്‍ ഫോം കണ്ടെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ടീമിന്റെ ദ്രാവിഡ് ആണ് പൂജാര. ടീമിന്റെ നിലവിലെ ഫോം തുടര്‍ന്നാല്‍ ടീം ഇന്ത്യക്കു പരമ്പര നേടാന്‍ കഴിയും. അതിനായി ആവേശത്തോടെ കാത്തിരിക്കുന്നു.
Post Your Comments