Latest NewsUAENewsGulf

ബിഗ് ടിക്കറ്റിലൂടെ നേടിയത് 40 കോടി ; മലയാളിയായ ഭാഗ്യവാനെ കണ്ടെത്താന്‍ സഹായം തേടി അധികൃതര്‍

ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോര്‍ നമ്പറുകളാണ് അബ്ദുസലാം നല്‍കിയിരുന്നത്

അബുദാബി : അബുദാബി ബിഗ് ടിക്കറ്റിലൂടെ മലയാളി നേടിയത് 40 കോടി രൂപയുടെ ഗ്രാന്റ് പ്രൈസ്. കേരളത്തില്‍ താമസിക്കുന്ന അബ്ദുസലാം എന്‍.വിയെ തേടിയാണ് ഭാഗ്യം എത്തിയത്. എന്നാല്‍ മലയാളിയായ ഈ ഭാഗ്യവാനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചയാണ് ബിഗ് ടിക്കറ്റ് നടന്നത്. രണ്ട് കോടി ദിര്‍ഹം (40 കോടിയോളം ഇന്ത്യന്‍ രൂപ) ആണ് സമ്മാനം.

323601 എന്ന നമ്പറിലുള്ള ടിക്കറ്റ് 2020 ഡിസംബര്‍ 29നാണ് അബ്ദുസലാം വാങ്ങിയത്. ഈ സന്തോഷ വാര്‍ത്ത അറിയിക്കാനായി അബ്ദുസലാമിന്റെ ഫോണ്‍ നമ്പറില്‍ പല പ്രാവശ്യം അധികൃതര്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫോണ്‍ നമ്പറുകള്‍ ബന്ധപ്പെടാന്‍ സാധിക്കാത്തതിനാല്‍ 323601 എന്ന നമ്പറിന്റെ ഉടമയെ കണ്ടെത്താന്‍ പൊതു ജനസഹായം തേടിയിരിക്കുകയാണ് ബിഗ് ടിക്കറ്റ് അധികൃതര്‍. 323601 നമ്പറിലുള്ള ടിക്കറ്റെടുത്ത അബ്ദുസലാമിനെ ആര്‍ക്കെങ്കിലും പരിചയമുണ്ടെങ്കില്‍ ബിഗ് ടിക്കറ്റിലൂടെ ഏറ്റവും കോടീശ്വരനായ വ്യക്തി അദ്ദേഹമാണെന്ന് അറിയിക്കണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടിക്കറ്റെടുത്തപ്പോള്‍ രണ്ട് ഫോര്‍ നമ്പറുകളാണ് അബ്ദുസലാം നല്‍കിയിരുന്നത്. രണ്ട് നമ്പറുകളിലും അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. ഫോണ്‍ വിളിയ്ക്കുമ്പോള്‍ ലഭ്യമാകുന്നില്ല എന്നറിയിച്ചു കൊണ്ട് മലയാളത്തിലുള്ള അറിയിപ്പാണ് ലഭിക്കുന്നത്. വിജയിയെ കണ്ടെത്താന്‍ സാധിക്കുന്നവര്‍ അക്കാര്യം ബിഗ് ടിക്കറ്റ് ഹെല്‍പ് ഡെസ്‌കില്‍ 02 201 9244 എന്ന നമ്പറിലോ അല്ലെങ്കില്‍ help@bigticket.ae എന്ന ഇ-മെയില്‍ വിലാസത്തിലോ അറിയിക്കണമെന്നാണ് അധികൃതരുടെ അഭ്യര്‍ഥന. ഗ്രാന്റ് പ്രൈസിന് പുറമെ ബിഎംഡബ്ല്യു സീരിസ് 15 നറുക്കെടുപ്പിലും ഇന്ത്യക്കാരിയാണ് വിജയം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button