വാഷിംഗ്ടണ്‍: അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ സമർപ്പിച്ച ഹര്‍ജി തള്ളിയതിനു പിന്നാലെ അവസാന അടവുമായി ഡൊണാൾഡ് ട്രംപ് രംഗത്ത്.11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് വോട്ടുകള്‍ അംഗീകരിക്കില്ലെന്ന പ്രഖ്യാപനത്തിന് ശേഷം വൻ പ്രതിഷേധസമരത്തിന് ഇറങ്ങാൻ അമേരിക്കയിലെ ജനങ്ങളോട് ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിരിക്കുകയാണ് ട്രംപ്.
Also related: കോവിഡ്ക്കാലത്തും പിഞ്ച് കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ലാത്ത കേരളം
വാഷിംഗ്ടണ്‍ ഡി.സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിഷേധ പരിപാടിക്കായി അണിചേരു, ചരിത്രത്തിന്റെ ഭാഗമാകൂ എന്നാണ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്.’മാര്‍ച്ച് ഫോര്‍ ട്രംപ്’ എന്നാണ് പുതിയ പ്രതിഷേധ പരിപാടിയുടെ പേര്. ജനുവരി ആറിന് രാവിലെ വൈറ്റ് ഹൗസിനു മുന്നില്‍ മാര്‍ച്ചിനായി അണിനിരക്കണമെന്നാണ് ട്രംപിൻ്റെ ആഹ്വാനം .
Also related: കൊല്ലുന്നതിന് മുൻപ് സഫീർ കുട്ടികളെ ബീച്ചിൽ കൊണ്ടുപോയി, ഇഷ്ടമുള്ളത് വാങ്ങിക്കൊടുത്തു; കണ്ണീർ തോരാതെ ഒരമ്മ
വോട്ടുകള്‍ ഔദ്യോഗികമായി എണ്ണുന്നതിനു വേണ്ടി ബുധനാഴ്ച നടത്തുന്ന ജോയിന്റ് സെഷനില്‍ 11 റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ ഇലക്ട്രല്‍ കോളേജ് ഫലത്തില്‍ തങ്ങൾക്കുള്ള എതിർപ്പ് അറിയിക്കും എന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇലക്ട്രല്‍ കോളേജ് വോട്ടുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നിലനിന്നിരുന്ന സംസ്ഥാനങ്ങളില്‍ പത്ത് ദിവസം നീളുന്ന അന്വേഷണം വേണമെന്നാണ് ഈ സെനറ്റര്‍മാരുടെ പ്രധാന ആവശ്യം. പ്രസിഡൻ്റ് സ്ഥാനം കൈവിട്ടു പോകാതിരിക്കാൻ സെനറ്റിലും ചില നിർണ്ണായക നീക്കങ്ങൾ ട്രംപ് നടത്തുന്നതായാണ് സൂചനകൾ.
Post Your Comments