
ചെങ്ങന്നൂർ (ആലപ്പുഴ): നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് സഹോദരങ്ങളായ യുവാക്കൾ മരിച്ചു. ചെറിയനാട് നടാലിൽ തെക്കേതിൽ വീട്ടിൽ ഹരിദാസ് – സുജിത ദമ്പതികളുടെ മക്കളായ ഷൺമുഖൻ (22), അപ്പു (19) എന്നിവരാണ് അപകടത്തിൽ മരിച്ചിരിക്കുന്നത്.
മാവേലിക്കര – കോഴഞ്ചേരി എം.കെ റോഡിൽ ശനിയാഴ്ച രാത്രി 11നാണ് അപകടം ഉണ്ടായിരിക്കുന്നത്. ഡിേപ്ലാമ കഴിഞ്ഞ് സേലത്ത് ജോലിയുണ്ടായിരുന്ന ഷൺമുഖൻ കഴിഞ്ഞ ഒരു വർഷമായി നാട്ടിലുണ്ട്. പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയാണ് അപ്പു.
കുളിക്കാം പാലത്തുള്ള മുത്തശ്ശിയെ കാണാൻ പോകുമ്പോൾ ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു ഉണ്ടായത്. അപ്പു സംഭവസ്ഥലത്തുവെച്ച് തന്നെ മരിക്കുകയുണ്ടായി. ഷൺമുഖൻ ചെങ്ങന്നൂർ ജില്ല ആശുപത്രിയിൽ എത്തിച്ചശേഷമാണ് മരിക്കുകയുണ്ടായത്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കുളിക്കാം പാലത്തുള്ള അമ്മയുടെ വീട്ടിൽ നടക്കും.
Post Your Comments