Latest NewsKeralaNews

സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് അവരെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഉടന്‍ സ്വപ്നയെ ജയിലില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

Read Also : കര്‍ഷകര്‍ക്ക് സഹായങ്ങളുമായി പിണറായി സര്‍ക്കാര്‍, ഇനി മുതല്‍ 3000 രൂപ പെന്‍ഷനും നിരവധി ആനുകൂല്യങ്ങളും

അതേസമയം, പഞ്ചാബിലെ ദേവ് എജ്യൂക്കേഷന്‍ ട്രസ്റ്റ് എന്ന സ്ഥാപനം വഴിയാണ് സ്വപ്ന വ്യാജസര്‍ട്ടിഫിക്കറ്റ് ഒപ്പിച്ചതെന്ന് വ്യക്തമായി. സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് നല്‍കാന്‍ ഇടനില നിന്നത് തിരുവനന്തപുരം തൈക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമായിരുന്നു എന്നും വ്യക്തമായിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി ഒരുലക്ഷം രൂപയാണ് സ്വപ്ന നല്‍കിയത്. മുംബൈയിലെ ഡോ.ബാബ സാഹിബ് സര്‍വ്വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് സ്വപ്നക്ക് ലഭിച്ചത്. ഇത് ഹാജരാക്കിയാണ് സ്‌പേസ് പാര്‍ക്കില്‍ സ്വപ്ന ജോലി നേടിയത്. 2017 ലാണ് ഈ സര്‍ട്ടിഫിക്കറ്റ് സ്വപ്നയ്ക്ക് കിട്ടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button