Latest NewsIndiaNewsInternational

‘ചൈനയെ കണ്ട് പഠിക്കൂ, മാതൃകയാക്കൂ’; പാകിസ്ഥാന്റെ ചൂണ്ടുവിരൽ ഇന്ത്യയ്ക്ക് നേരെ?

30 വര്‍ഷം കൊണ്ട് ചൈന വളര്‍ന്നെന്ന് പാക് പ്രധാനമന്ത്രി

ചൈനയുടെ നടപടികളെ തുടർച്ചയായി പുകഴ്ത്തുകയാണ് പാകിസ്ഥാന്റെ ഇപ്പോഴത്തെ വിനോദം. ചൈന നടപ്പിലാക്കുന്ന വികസന പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തി പാകിസ്ഥാൻ വീണ്ടും രംഗത്ത്. സാമ്പത്തിക വളർച്ചയ്ക്കും, ദാരിദ്ര്യ നിർമ്മാർജ്ജനത്തിനുമായി ചൈനയുടെ വികസന നയങ്ങളെ മാതൃകയാക്കണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിക്കിടെ വ്യക്തമാക്കി.

Also Read: കോവിഡ് ഭീതി: ശബരിമല കണ്ടെയിന്‍മെന്റ് സോണാക്കണമെന്ന നിർദ്ദേശത്തിനെതിരെ ദേവസ്വം ബോര്‍ഡ്

ചൈനയുടെ വികസന മാതൃകകൾ മികച്ചതാണെന്നാണ് പാക് പ്രധാനമന്ത്രിയുടെ വിശകലനം. ഏതെങ്കിലുമൊരു രാജ്യത്തിന്റെ വികസന നയങ്ങളെ മാതൃകയാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് ചൈനയാകണമെന്നാണ് ഇമ്രാൻ ഖാന്റെ നിലപാട്. കഴിഞ്ഞ 30 വർഷം കൊണ്ടുള്ള ചൈനയുടെ വളർച്ച അതിശയകരമാണ്. ഇതിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളണമെന്നും മറ്റ് രാജ്യങ്ങളും ചൈനയെ മാതൃകയാക്കണമെന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ ഇമ്രാൻ ഖാൻ പറഞ്ഞു.

Also Read: 2 വാക്സിനുകൾക്ക് അനുമതി നൽകുന്ന ആദ്യ രാജ്യം; ഇന്ത്യയ്ക്ക് കൈയ്യടിച്ച് ലോകാരോഗ്യസംഘടന

ചൈനയിൽ ദാരിദ്ര്യമില്ല. ഇതാണ് യഥാർത്ഥ വികസനമെന്ന് ചില രാജ്യങ്ങൾ മനസിലാക്കണം. വ്യവസായ വത്കരണം, പ്രത്യേക കയറ്റുമതി മേഖലകൾ എന്നിവ നടപ്പിലാക്കിയതും, വിദേശ നിക്ഷേപം വർദ്ധിപ്പിച്ചതും ചൈനയുടെ സമ്പദ് വ്യവസ്ഥ ഉയരാൻ സഹായമായി. പണം ഉപയോഗിച്ചാണ് ചൈന ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റിത്. അതിനാവശ്യമായ സമ്പദ് വ്യവസ്ഥയാണ് ചൈനയ്ക്കുള്ളത്. പാക് പ്രധാനമന്ത്രി പറഞ്ഞു.

അടുത്തിടെ ദരിദ്ര മേഖലകളുടെ പട്ടികയിൽ നിന്നും ചൈന അവസാനത്തെ പ്രദേശത്തെയും എടുത്ത് കളഞ്ഞിരുന്നു. ഇതിനോടനുബന്ധിച്ചായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button