മലപ്പുറം : ഇര്‍ഷാദിനെ കൊന്നുതള്ളാന്‍ പറ്റിയ സ്ഥലം അന്വേഷിക്കാനായി കൂട്ടുകാരനായ സുഭാഷ് ഒപ്പം കൂട്ടിയത് ഇര്‍ഷാദിനെ തന്നെ.
പഞ്ചലോഹ വിഗ്രഹത്തിന്റെ ഒളിയിടമായി കൊല്ലപ്പെട്ട ഇര്‍ഷാദ് കണ്ടെത്തിയ കിണറാണ് ഇര്‍ഷാദിന്റെ തന്നെ കുഴിമാടമാക്കിയത്. മലപ്പുറം പൂക്കരത്തറയിലെ മാലിന്യം മൂടിയ കിണറില്‍ ഇര്‍ഷാദിനെ കൊന്നു തള്ളിയാല്‍ ആ വിവരം ഒരിക്കലും പുറംലോകത്തെത്തിലെന്നായിരുന്നു പ്രതികളുടെ ആത്മവിശ്വാസം. ദൃക്സാക്ഷികളുടെ അഭാവമുള്ള കേസില്‍ ഇനി നിര്‍ണായക തെളിവും കിണറ്റില്‍ നിന്ന് ലഭിച്ച മൃതദേഹമാണ്.
Read Also : തലയറുത്ത് മാറ്റിയ നിലയില്‍ യുവതിയുടെ നഗ്ന ശരീരം കണ്ടെത്തി
കൊല്ലപ്പെട്ട ഇര്‍ഷാദും പ്രതികളായ സുഭാഷും എബിനും തമ്മില്‍ പല സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. മൊബൈല്‍ ഫോണും ലാപ്ടോപ്പുമടക്കം ഇലക്ട്രോണിക് ഉപകരണങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോയി കച്ചവടം നടത്തിയിരുന്ന ഇര്‍ഷാദിനെ പഞ്ചലോഹ വിഗ്രഹമെന്ന തട്ടിപ്പ് വിഗ്രഹം കാണിച്ചാണ് സുഭാഷ് വലയിലാക്കിയത്. പാലക്കാട് കുമരനെല്ലൂര്‍ ക്ഷേത്രത്തിലെ പൂജാരി കൂടിയായ സുഭാഷ് വിഗ്രഹം നല്‍കാമെന്ന് കരാറുറപ്പിച്ച് അഞ്ച് ലക്ഷം കൈക്കലാക്കി.
തട്ടിപ്പ് മനസിലാക്കിയ ഇര്‍ഷാദ് പണം തിരികെ ആവശ്യപ്പെട്ടു. ഇതോടെ സുഹൃത്തിനെ കൊല്ലണമെന്നുറപ്പിച്ച സുഭാഷ് ആദ്യം അന്വേഷിച്ചത് സുഹൃത്തിനെ കൊന്നു തള്ളാനുള്ള ഇടമാണ്. സ്ഥലം കണ്ടെത്താന്‍ പ്രതി ഒപ്പം കൂട്ടിയത് ഇര്‍ഷാദിനെ തന്നെ. വിഗ്രഹം ഒളിപ്പിക്കാനുള്ള സ്ഥലമാണ് വിശ്വസിപ്പിച്ചായിരുന്നു ഇരുവരുടെയും യാത്ര. ഒടുവില്‍ ആ യാത്ര എത്തിയത് പൂക്കരത്തറയിലെ ഈ മാലിന്യം മൂടിയ കിണറ്റിലാണ്.
Post Your Comments