പാകിസ്താനില്‍ ഹിന്ദു ന്യൂനപക്ഷത്തെ സർക്കാർ അടിച്ചമര്‍ത്തുകയാണെന്ന് അടുത്തിടെ വാർത്തകൾ വന്നിരുന്നു. ഇന്ത്യയുടേത് ആരോപണം മാത്രമല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനിൽ നിന്നും പുറത്തുവന്നത്. ഇസ്ലാമിക രാജ്യത്ത് അമ്പലങ്ങളുടെ ആവശ്യമില്ല, ക്ഷേത്രം തീവെച്ച് നശിപ്പിച്ചത് നന്നായെന്ന് ക്ഷേത്രം നശിപ്പിച്ചവര്‍ക്ക് പിന്തുണയുമായി വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക് രംഗത്തെത്തിയിരുന്നു.
പ്രമുഖരുടെ വരെ പിന്തുണ ഇക്കാര്യത്തിൽ പാകിസ്ഥാന് ലഭിക്കുമ്പോൾ തന്നെ വ്യക്തമാണ് ഇന്ത്യ ഉന്നയിച്ച ആരോപണങ്ങൾക്ക് കഴമ്പുണ്ടെന്ന്. പാകിസ്താനില്‍ തീവ്ര മുസ്‌ലിം സംഘടനയില്‍പ്പെട്ടവര്‍ തകര്‍ത്ത ഹിന്ദു ക്ഷേത്രം പ്രവിശ്യ സര്‍ക്കാര്‍ പുനര്‍നിര്‍മ്മിക്കും. ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യ മുഖ്യമന്ത്രി ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചു. കാലതാമസമില്ലാത്ത ക്ഷേത്ര പുനര്‍നിര്‍മാണത്തിന് ശ്രമിക്കുമെന്ന് മുഖ്യമന്ത്രി മഹ്മൂദ് ഖാന്‍ പറഞ്ഞു.
Also Read: വത്സൻ തില്ലങ്കേരിക്കും സജീവൻ ആറളത്തിനും വധഭീഷണി; പിന്നിൽ പോപ്പുലർ ഫ്രണ്ട്
സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ രംഗത്തെത്തിയതോടെയാണ് പാകിസ്ഥാൻ മുട്ടുകുത്തിയത്. നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ച് വരുത്തിയാണ് ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയത്. സംഭവത്തിൽ പാക് ഭരണകൂടത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ നടപടി. ഇതോടെയാണ് ക്ഷേത്രം വീണ്ടും നിർമിച്ച് നൽകാമെന്ന തീരുമാനം സർക്കാർ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം പാകിസ്ഥാനിലായിരുന്നു ഹൈന്ദവ ക്ഷേത്രം തീവെച്ച് നശിപ്പിച്ചത്. ഇതോടെ ഡോ. സക്കീര്‍ നായിക് നടത്തിയ പ്രസ്താവന വന്‍ വിവാദമായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ 45 പേര്‍ക്കെതിരെ കേസെടുത്തു. ഇതിന് പിന്നാലെയാണ് സക്കീര്‍ നായികിന്റെ വിവാദ പ്രസ്താവനയുമായുള്ള വീഡിയോ പുറത്തിറങ്ങിയത്.
Also Read: ബിജെപി സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ നിര്‍ദ്ദേശവുമായി കേന്ദ്രം
ജാമിയത് ഉലമ ഇ ഇസ്ലാം ഫസല്‍ എന്ന സംഘടനയുടെ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍. സംഘടനയുടെ റാലിക്ക് ശേഷം പ്രകോപനപരമായ നേതാക്കളുടെ പ്രസംഗങ്ങളും മറ്റും അരങ്ങേറിയതിന് പിന്നാലെ പ്രവര്‍ത്തകര്‍ ക്ഷേത്രം തീ വച്ച് നശിപ്പിക്കുകയായിരുന്നു. ക്ഷേത്ര മതിലും മേല്‍ക്കൂരയുമൊക്കെ ഒരു സംഘം ആളുകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.
Post Your Comments