KeralaLatest NewsNews

തിരുവനന്തപുരത്ത് കോവിഡ് വ്യാപനം ഉണ്ടാക്കാനാകില്ല : ഐഎഫ്എഫ്കെ വിവാദത്തിൽ പ്രതികരണവുമായി എ.കെ ബാലൻ

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാധാരണ പോലെ ഇക്കുറി ഐഎഫ്എഫ്‌കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി എ.കെ ബാലന്‍. ഐഎഫ്എഫ്‌കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി പറഞ്ഞു. വേദി മാറ്റവുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദമാണ് നടക്കുന്നത്. കൊറോണ വ്യാപനത്തിൽ സർക്കാരിന് ആശങ്കയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് രോഗ വ്യാപനം ക്ഷണിച്ചു വരുത്താൻ മേള കാരണമായെന്ന് പറയരുത്. ഐഎഫ്എഫ്‌കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയാണ്. അക്കാര്യത്തിൽ ആർക്കും സംശയം വേണ്ടെന്നും കോവിഡ് പശ്ചാത്തലത്തിലാണ് വേദികൾ കേന്ദ്രീകരിച്ച് മേള നടത്താൻ തീരുമാനിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഐഎഫ്എഫ്‌കെ പ്രാദേശിക പ്രദർശനം നടത്താറുണ്ട്. തിരുവനന്തപുരത്തിന്റെ മേളയാണ് ഐഎഫ്എഫ്‌കെ എന്നത് തെറ്റായ ധാരണയാണെന്നും മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button