മുംബൈ: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്‌പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സിന്റെ നിരക്കുകൾ പുറത്ത് വിട്ടിരിക്കുന്നു. സർക്കാരിന് 200 രൂപയ്ക്കും പൊതുജനങ്ങൾക്ക് 1,000 രൂപയ്ക്കുമാണ് വാക്സിൻ ലഭ്യമാക്കുകയെന്നു സെറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല അറിയിക്കുകയുണ്ടായി. അഞ്ച് കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്യാനുള്ള അനുമതി അധികൃതരുടെഭാഗത്ത് നിന്നും ലഭിച്ചു കഴിഞ്ഞതായും അദ്ദേഹം അറിയിക്കുകയുണ്ടായി.
ഓക്സ്‌ഫഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനകയും ചേർന്ന് വികസിപ്പിച്ച വാക്സിൻ കൊറോണ വൈറസിനെതിരെ സുരക്ഷിതവും കാര്യക്ഷമവുമായ പ്രതിരോധ മരുന്നാണെന്നും അദ്ദേഹം പറയുകയുണ്ടായി. ആദ്യ ഘട്ടത്തിൽ 68 രാജ്യങ്ങളിലേയ്ക്ക് വാക്സിൻ വിൽപന നടത്താനാണു ഉദ്ദേശിക്കുന്നതെന്നും ഇതിനായുള്ള അനുവാദം സർക്കാരിനോട് ആവശ്യപ്പെടുമെന്നും അദ്ദേഹം അറിയിക്കുകയുണ്ടായി. മിനിറ്റിൽ 5,000 ഡോസ് വാക്സിൻ ഉത്‌പാദിപ്പിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments