തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകളിലും സര്‍വകലാശാല കാമ്പസുകളിലും നാളെ മുതൽ അധ്യയനം പുനരാരംഭിക്കും.50 ശതമാനം വിദ്യാര്‍ഥികളെ മാത്രം അനുവദിച്ച് കോവിഡ് മാനദണ്ഡപ്രകാരമാണ് ക്ലാസ്. പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ച് വരെയായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
Read Also : വിവാഹം ചെയ്യാനായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ
എന്നാല്‍ ഒരു കുട്ടിക്ക് പരമാവധി അഞ്ച് മണിക്കൂര്‍ എന്ന നിലയില്‍ അധ്യയനം ക്രമീകരിക്കണം. രണ്ട് ബാച്ചുകളായി അധ്യയന സമയം കോളജുകള്‍ക്ക് ക്രമീകരിക്കാം. ശനിയാഴ്ച പ്രവൃത്തിദിവസമാക്കി. ആര്‍ട്സ് ആന്‍ഡ് സയന്‍സ്, േലാ, മ്യൂസിക്, ഫൈന്‍ ആര്‍ട്സ്, ഫിസിക്കല്‍ എജുക്കേഷന്‍, പോളിടെക്നിക് എന്നിവിടങ്ങളില്‍ അഞ്ച്/ ആറ് സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ഥികള്‍ക്കുമാണ് ക്ലാസ് തുടങ്ങുന്നത്.
സാങ്കേതിക സര്‍വകലാശാലക്ക് കീഴിലെ എന്‍ജിനീയറിങ് ഉള്‍പ്പെടെ കോളജുകളില്‍ ഏഴാം സെമസ്റ്റര്‍ ബി.ടെക്, ഒമ്ബതാം സെമസ്റ്റര്‍ ബി.ആര്‍ക്, മൂന്നാം സെമസ്റ്റര്‍ എം.ടെക്, എം.ആര്‍ക്, എം.പ്ലാന്‍, അഞ്ചാം സെമസ്റ്റര്‍ എം.സി.എ, ഒമ്ബതാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് എം.സി.എ എന്നീ ക്ലാസുകളാണ് തുടങ്ങുന്നത്. കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തിങ്കളാഴ്ച തുടങ്ങുന്നത്. ലബോറട്ടറി പരിശീലനത്തിനും പ്രധാന പാഠഭാഗങ്ങള്‍ക്കും ഊന്നൽ നല്‍കിയായിരിക്കും അധ്യയനം.
Post Your Comments