![](/wp-content/uploads/2020/12/accident-e1609559054119.jpg)
വയനാട്: ബത്തേരി കൊളഗപ്പാറയിൽ കാറും ബൈക്കും കൂട്ടിയിടിച്ചു അഞ്ചു പേർക്ക് അപകടത്തിൽ പരിക്കേറ്റിരിക്കുന്നു. കാറിൽ സഞ്ചരിച്ച കോഴിക്കോട് സ്വദേശികളായ ഷാഹുൽ,റാഷിദ് ,സാബിറ എന്നിവർക്കും ബൈക്ക് യാത്രികരായ മാനന്തവാടി സ്വദേശികൾ ഫിറോസ് , സുഹാന എന്നിവർക്കുമാണ് അപകടത്തിൽ പരിക്കേറ്റിരിക്കുന്നത്. ഇതിൽ രണ്ട്പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നിയന്ത്രണം വിട്ട കാർ മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിച്ച ശേഷം ലോറിയിൽ ഇടിച്ചാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
Post Your Comments