തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റത്തില്‍ പകച്ച് നില്‍ക്കുകയാണ് സിപിഎം. വോട്ടിംഗ് ശതമാനത്തില്‍ കാര്യമായ വര്‍ദ്ധനവില്ലെങ്കിലും ബിജെപിയുണ്ടാക്കിയ മുന്നേറ്റത്തെ ഗൗരവത്തോടെയാണ് സിപിഎം സംസ്ഥാന നേതൃത്വം കാണുന്നത്. ഹൈന്ദവ വോട്ട് ബാങ്കില്‍ നേരിയ തോതിലെങ്കിലും ഉണ്ടായ വിള്ളലാണ് സിപിഎം ഗൗരവത്തോടെ തന്നെ കാണുന്നത്. തെക്കന്‍ കേരളത്തില്‍ ബിജെപിയുണ്ടാക്കിയ മുന്നേറ്റവും പഞ്ചായത്തുകളില്‍ അക്കൗണ്ട് തുറന്നതും സിപിഎം നിസാരമാക്കുന്നില്ല.
നായര്‍ വോട്ടുകളും, ബിഡിജെഎസ് വഴി ഈഴവ സമുദായത്തിലെ വോട്ടുകളും ബിജെപിയുടെ വളര്‍ച്ചക്ക് ഗുണമാകുന്നുവെന്നാണ് സിപിഎം വിലയിരുത്തല്‍. ക്രൈസ്തവ, മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയാര്‍ജിക്കാന്‍ ഇടതുമുന്നണിക്ക് കഴിഞ്ഞുവെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. നായര്‍ വോട്ടുകള്‍ കാര്യമായും അപ്രതീക്ഷിതമായി ഈഴവ വോട്ടുകളില്‍ ചെറിയ ശതമാനം ബിജെപിയിലേക്ക് പോയതും സിപിഎം കാര്യമായി പരിശോധിക്കുന്നുണ്ട്.
യുഡിഎഫില്‍ നിന്നും പരമ്പരാഗത വോട്ടുകള്‍ അകലുന്നു. ക്രിസ്തീയ സഭകളും മുസ്ലീം വിഭാഗങ്ങളും പാര്‍ട്ടിയുമായി അടുത്തത് മധ്യതിരുവിതാംകൂറിലും മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും തെരഞ്ഞെടുപ്പ് പ്രകടനം മെച്ചപ്പെടുത്തിയെന്നും സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച് തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലകള്‍ തിരിച്ചുള്ള തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടും പ്രതിനിധികള്‍ സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചു. ഇന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ ചര്‍ച്ചക്ക് ശേഷം റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കും.
Post Your Comments