COVID 19Latest NewsNewsIndia

അഖിലേഷ് യാദവ് രാഹുൽ ഗാന്ധിക്ക് പറ്റിയ എതിരാളി, വാക്‌സിന്‍ സ്വീകരിക്കില്ലെന്ന പരമര്‍ശത്തിനെതിരെ തിരിച്ചടിച്ച് ബിജെപി

ഇതുവരെ കേട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ വിഡ്ഢിത്ത പ്രസ്താവനയാണിതെങ്കിലും വാക്‌സിന്‍ സ്വീകരിക്കില്ലെന്ന അഖിലേഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിലൂടെ ഒരു സാധാരണക്കാരന് അവസരം ലഭിക്കുമെന്നുമാണ് ദേശീയ ജനറൽ സെക്രട്ടറി ബിഎല്‍ സന്തോഷ് പ്രതികരിച്ചത്

ലഖ്‌നൗ: കോവിഡ് വാക്‌സിന്‍ ബഹിഷ്കരിക്കും എന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായി ബിജെപി നേതാക്കൾ ഒന്നടങ്കം രംഗത്ത്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ബിജെപി വക്താവ് സംപിത് പത്ര, കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ എന്നിവരാണ് പരാമർശത്തിനെതിരെ വിമർശനുവുമായി രംഗത്തെത്തിയത്. ഇതുവരെ കേട്ടതില്‍ വെച്ച്‌ ഏറ്റവും വലിയ വിഡ്ഢിത്ത പ്രസ്താവനയാണിതെങ്കിലും വാക്‌സിന്‍ സ്വീകരിക്കില്ലെന്ന അഖിലേഷിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇതിലൂടെ ഒരു സാധാരണക്കാരന് അവസരം ലഭിക്കുമെന്നാണ് ദേശീയ ജനറൽ സെക്രട്ടറി ബിഎല്‍ സന്തോഷ് പ്രതികരിച്ചത്.

Also re;lated: രാജ്യത്തിൻ്റെ അഭിമാനനേട്ടം, ശാസ്ത്രജ്ഞൻമാർക്കും ഗവേഷകർക്കും അമിഷായുടെ അഭിനന്ദനം

അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിയ്ക്ക് പറ്റിയ എതിരാളിയാണെന്ന് വാക്‌സിന്‍ സ്വീകരിക്കില്ലെന്നപരാമര്‍ശത്തെ പരിഹസിച്ച് ബിജെപി വക്താവ് സംപിത് പത്ര തിരിച്ചടിച്ചു.

Also related: ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട് പുറത്തുവിട്ട് ആരോഗ്യമന്ത്രാലയം , സംസ്ഥാനത്തെ നില ആശങ്കാജനകം

കേന്ദ്ര സർക്കാരിനെ മാത്രമല്ല മാത്രമല്ല, വാക്‌സിന്‍ വികസിപ്പിക്കാനായി രാപ്പകല്‍ ഇല്ലാതെ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ഡോക്ടര്‍മാരെയുമാണ് അഖിലേഷ് അപമാനിച്ചത് അതുകൊണ്ട് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം മാപ്പ് പറയണമെന്നും ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ആവശ്യപ്പെട്ടു.

Also related: സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളവരുടെ എണ്ണം

വളരെ ചെറിയ പ്രായത്തില്‍ മുഖ്യമന്ത്രിയി സംസ്ഥാനത്തിന് ദൗര്‍ഭാഗ്യമാണ് സമ്മാനിച്ചയാളാണ് അഖിലേഷ്, ഓരോ പൗരന്റെയും ജീവന്‍ രക്ഷിക്കാനായി ശാസ്ത്രജ്ഞരും ഡോക്ടർമാരും കഠിനമായി പ്രവര്‍ത്തിക്കുമ്പോഴാണ് അഖിലേഷ് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയതെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button