
പാലാ: ഈരാറ്റുപേട്ടയ്ക്കു സമീപം പനയ്ക്കപ്പലത്ത് ഇന്നലെ നടന്ന ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിന് ദാരുണാന്ത്യം. അരുവിത്തുറ സ്വദേശി അജിത് ജേക്കബ്ബ് പാറയിൽ ആണ് ഇന്ന് വെളുപ്പിന് മരിച്ചിരിക്കുന്നത്. ചെർപ്പുങ്കലുള്ള സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. അജിത്തിനൊപ്പം അപകടത്തിൽ പരിക്കേറ്റ സുഹൃത്ത് നിഥിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇന്നലെ രാത്രി എട്ടിന് ശേഷം ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനിൽ ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്. മരണപ്പെട്ട അജിത്തിന്റെ കല്യാണം ഈ ഏഴാം തീയതി ആയിരുന്നു നിശ്ചയിച്ചിരുന്നത്.
Post Your Comments