വിയന്ന : യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെ പെണ്‍കുട്ടി 650 അടി താഴ്ചയിലേക്ക് വീണു. ഓസ്ട്രിയയിലെ കരിന്തിയയില്‍ ഡിസംബര്‍ 27നാണ് സംഭവം. ഫാല്‍ക്കര്‍ട്ട് പര്‍വതത്തില്‍ വെച്ചാണ് യുവാവ് പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്നു പറഞ്ഞത്. തന്റെ ഇഷ്ടം യുവാവിനോടും പെണ്‍കുട്ടി തുറന്നു പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായി പെണ്‍കുട്ടി കാല്‍ വഴുതി 650 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവും 50 അടി താഴ്ചയിലേക്ക് വീണു. എന്നാല്‍ പ്രദേശത്ത് മഞ്ഞ് വീഴ്ചയുണ്ടായതിനാല്‍ യുവതിയ്ക്ക് ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ല. അബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെ കണ്ട ഒരു യാത്രക്കാരന്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കാമുകനെ രക്ഷപ്പെടുത്തിയത്. ഇരുവരും ഭാഗ്യവാന്മാരാണെന്നും മഞ്ഞുവീഴ്ചയില്ലായിരുന്നുവെങ്കില്‍ സംഭവിക്കുക മറ്റൊന്നാകുമായിരുന്നെന്നും പൊലീസ് പറഞ്ഞു.
Post Your Comments