നടിയും മോഡലുമായ ബ്രിസ്റ്റി ബിശ്വാസിന്റെ നേതൃത്വത്തിൽ നടത്തിയ ലഹരി പാർട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുന്നുണ്ട്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല.
കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍ പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധിക്കും. ഏഴു തരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശി അജ്മല്‍ സക്കീറാണ് ലഹരിവസ്തുക്കള്‍ പാര്‍ട്ടിക്കായി എത്തിച്ചതെന്നാണ് വിവരം.
Post Your Comments